Football
ഇമ്മാതിരി ഗോള്‍ കീപ്പിങ് വേണ്ടേ വേണ്ട... ഗോളിയുടെ ‘പ്രകടനത്തില്‍’ ഞെട്ടി ലിവര്‍പൂള്‍ ആരാധകര്‍
Football

ഇമ്മാതിരി ഗോള്‍ കീപ്പിങ് വേണ്ടേ വേണ്ട... ഗോളിയുടെ ‘പ്രകടനത്തില്‍’ ഞെട്ടി ലിവര്‍പൂള്‍ ആരാധകര്‍

Web Desk
|
2 Sep 2018 12:17 PM GMT

ഹൃദ്രോഗമുള്ള ആരാധകര്‍ എന്റെ കളി കാണരുത് എന്ന മുന്നറിയിപ്പ് ആലിസൺ നല്‍കിയിരുന്നു. പക്ഷേ ഇങ്ങനെയൊരു അറംപറ്റല്‍ ആരും പ്രതീക്ഷിച്ചില്ല

1990/91 സീസണിന് ശേഷം പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയിച്ച് ലിവര്‍പൂള്‍ തുടക്കം ഗംഭീരമാക്കി. എങ്കിലും ബ്രസീലുകാരനായ ഗോള്‍ കീപ്പറ് ആലിസൺ ബെക്കറുടെ പ്രകടനമാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. നാലാം മത്സരത്തിലെ ആ പിഴവിനെ കുറിച്ച് തന്നെയാണ് ചര്‍ച്ച.

ലെയ്‌സെസ്റ്റര്‍ സിറ്റിക്കെതിരായ ബെക്കറിന്റെ ആ പിഴവ് അടുത്തെങ്ങും ലിവര്‍പൂള്‍ ആരാധകര്‍ മറക്കില്ല. ഹൃദ്രോഗമുള്ള ആരാധകര്‍ എന്റെ കളി കാണരുത് എന്ന മുന്നറിയിപ്പ് ആലിസൺ നല്‍കിയിരുന്നു. പക്ഷേ ഇങ്ങനെയൊരു അറംപറ്റല്‍ ആരും പ്രതീക്ഷിച്ചില്ല. എന്നില്‍ നിന്നും ഇത്തരം സാഹസങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കണം, ഇത്തരം റിസ്‌കുക്കള്‍ ഞാന്‍ എടുക്കും എന്ന് ബെക്കര്‍ തൊട്ടുമുമ്പത്തെ മത്സരത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍ താരത്തെ കബളിപ്പിക്കാനുള്ള ശ്രമത്തിനിടെ ലെയ്‌സ്റ്റര്‍ സിറ്റിക്കെതിരെ ആലിസണ് പണി കിട്ടി.

ലെയ്സ്റ്റര്‍ സിറ്റിക്കെതിരായ പിഴവില്‍ നിന്നും താന്‍ പഠിച്ചുവെന്ന് ബെക്കര്‍ പറയുന്നു. ബെക്കറിന്റെ പിഴവ് പ്രതീക്ഷിച്ചിരുന്നതാണെന്നായിരുന്നു ലിവര്‍പൂള്‍ മാനേജര്‍ ക്ലോപ്പിന്റെ പ്രതികരണം. അന്നേരം ലോകത്തെ ഒരു ഗോള്‍ കീപ്പറും ഡ്രിബിള്‍ ചെയ്യാന്‍ ശ്രമിക്കില്ല. പക്ഷേ ആലിസണ്‍ അവിടെ ശ്രമിച്ചു.

ये भी पà¥�ें- ആലിസണ്‍ ബെക്കര്‍, രക്തത്തിലുണ്ട് രക്ഷ

Similar Posts