മെസിയില്ലാതെ ഫിഫ ലോക ഫുട്ബോളർക്കുളള അന്തിമ പട്ടിക
|2006ന് ശേഷം ആദ്യമായാണ് അര്‍ജന്റീന നായകന് ലയണല്‍ മെസിയില്ലാതെ ഒരു അന്തിമ പട്ടിക
സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെ ഫിഫ ലോക ഫുട്ബോളർക്കുളള അന്തിമ മൂന്നംഗ പട്ടിക പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്, മുഹമ്മദ് സലാഹ് എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്.11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെസി അവസാന മൂന്നില്‍ നിന്ന് പുറത്താവുന്നത്.
റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി കൊടുത്തതിനാണ് റൊണാള്‍ഡോയെ പരിഗണിച്ചത്. റയലിന് കിരീടം നേടികൊടുത്തതിനൊപ്പം ക്രോയേഷ്യയെ ലോകകപ്പ് ഫൈനിലെത്തിച്ചതിനുമായി ലൂക്ക മോഡ്രിച്ചിനും ലിവര്‍പൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനലില്‍ എത്തിച്ചതിന് മുഹമ്മദ് സലാഹ്യ്ക്കും നറുക്ക് വീണു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും മോഡ്രിച് നേടിയിരുന്നു.
2006ന് ശേഷം ആദ്യമായാണ് അര്‍ജന്റീന നായകന് ലയണല്‍ മെസിയില്ലാതെ ഒരു അന്തിമ പട്ടിക. മികച്ച പരിശീലകനുള്ള പട്ടികയില്‍ ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്സ്, ക്രോയേഷ്യയുടെ ഡാലിച്, സിനദിന്‍ സിദാന് എന്നിവരാണുള്ളത്. മികച്ച ഗോളിനുള്ള ഏഴംഗ പട്ടികയില്‍ മെസിയും റൊണാള്‍ഡോയുമുണ്ട്. സെപ്തംബര്‍ 24നാണ് വിജയികളെ പ്രഖ്യാപിക്കുക.