Football
ഖത്തര്‍ ലോകകപ്പ്; വോളണ്ടിയര്‍മാരാവാന്‍ മുന്നില്‍ ഇന്ത്യക്കാര്‍
Football

ഖത്തര്‍ ലോകകപ്പ്; വോളണ്ടിയര്‍മാരാവാന്‍ മുന്നില്‍ ഇന്ത്യക്കാര്‍

Web Desk
|
10 Sep 2018 8:54 PM GMT

160 ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍, ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാർ പേർ രജിസ്റ്റര്‍ ചെയ്ത് ഇതില്‍ ഒന്നാമതെത്തി

2022 ലെ ലോകകപ്പ് ഫുട്ബോളിന്‍റെ വോളണ്ടിയര്‍മാരാവാന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ മുന്നില്‍ ഇന്ത്യക്കാര്‍. രജിസ്ട്രേന്‍ ആരംഭിച്ച് ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാരാണ് പേര് രജിസ്റ്റര്‍ ചെയ്തത്. ആകെ ഇതുവരെ ഒരു ലക്ഷത്തി നാല്‍പ്പത്തിമൂവായിരത്തോളം പേരാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

സെപ്തംബര്‍ രണ്ട് മുതലാണ് ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ഡ് ഡെലിവറി ആന്‍റ് ലെഗസി ലോകകപ്പിനുള്ള വോളണ്ടിയര്‍ രജിസ്ട്രേഷന് ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. രജിസ്ട്രേന്‍ ഒരാഴ്ച്ച പൂര്‍ത്തിയാകുമ്പോള്‍ മികച്ച പ്രതികരണമാണ് സുപ്രീം കമ്മിറ്റിക്ക് ലഭിക്കുന്നത്.

160 ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാർ പേർ രജിസ്റ്റര്‍ ചെയ്ത് ഒന്നാമതെത്തിയപ്പോൾ, പതിനായിരം അപേക്ഷകള്‍ വന്ന ഒമാനാണ് രണ്ടാം സ്ഥാനത്ത്. ജോര്‍ദ്ദാന്‍ ഈജിപ്ത് എന്നിവര്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട് ആതിഥേയരായ ഖത്തറില്‍ നിന്ന് 7200 ലേറെ രജിസ്ട്രേഷനുകളാണ് വന്നത്

ഖത്തര്‍ ലോകകപ്പിനുള്ള ശക്തമായ പിന്തുണയാണ് വോളണ്ടിയര്‍ രജിസ്ട്രേഷന്‍റെ മികച്ച വിജയം സൂചിപ്പിക്കുന്നതെന്ന് സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആരന്‍ ലെഗസി അധികതര്‍ അറിയിച്ചു. അടുത്ത ലോകകപ്പ് ഖത്തറിന്‍റെ മാത്രമല്ല മറിച്ച അറബ് ലോകത്തിന്‍റെയും ഏഷ്യയുടെയും മുഴുവന്‍ ലോകകപ്പാണെന്ന് നേരത്തെ ഖത്തര്‍ അമീര്‍ പറഞ്ഞിരുന്നു

Similar Posts