വീണ്ടും ഇബ്രാഹിമോവിച്ച്; 500ാം ഗോളും തരംഗം
|അമേരിക്കന്‍ സോക്കര്‍ ലീഗില്‍ എല്‍.എ ഗ്യാലക്സിക്ക് വേണ്ടി പന്ത് തട്ടുന്ന ഇബ്രാഹിമോവിച്ചിന്റെ കരിയറിലെ അഞ്ഞൂറാം ഗോളാണ് ഇപ്പോള്‍ തരംഗമാകുന്നത്.
സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ ഗോളടികളെക്കുറിച്ച് ഫുട്ബോള്‍ ലോകം ഏറെ കണ്ടതും കേട്ടതുമാണ്. അസാധ്യമായ ആംഗിളുകളില്‍ നിന്നാവും ഇബ്രയുടെ ഗോള്‍ പിറക്കുക. അമേരിക്കന്‍ സോക്കര്‍ ലീഗില്‍ എല്‍.എ ഗ്യാലക്സിക്ക് വേണ്ടി പന്ത് തട്ടുന്ന ഇബ്രാഹിമോവിച്ചിന്റെ കരിയറിലെ അഞ്ഞൂറാം ഗോളാണ് ഇപ്പോള്‍ തരംഗമാകുന്നത്.
ഫുട്ബോളില്‍ ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കുന്ന 26ാമത്തെ കളിക്കാരനാണ് സ്വീഡന് താരമായ ഇബ്രാഹിമോവിച്ച്. ടോറണ്ടോ എഫ്സിയായിരുന്നു ഗ്യാലക്സിയുടെ എതിരാളികള്‍. ദേശീയ ടീമിനും വിവിധ ക്ലബ്ബുകള്‍ക്കുമായി ഇബ്രാഹിമോവിച്ച് നേടുന്ന അഞ്ഞൂറാമത്തെ ഗോള്‍ എന്ന പ്രത്യേകതയാണ് ഈ ഗോളിന്.
43ാം മിനുറ്റിലായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ആ വണ്ടര്‍ ഗോള്‍. ജൊനാഥന് ഡോസ് സാന്റോസ് ബോക്സിലേക്ക് നീട്ടി നല്കിയ പാസ് ഇബ്ര പോസ്റ്റിലേക്ക് മറിച്ചിടുകയായിരുന്നു. മത്സരത്തില്‍ ടോറണ്ടോ എഫ്സി അഞ്ചിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചെങ്കിലും ഇബ്രാഹിമോവിച്ചിന്റെ ഈ ഗോള്‍ വേറിട്ടതായി.
ARE YOU SERIOUS? #Zlatan500 in the most Zlatan way possible. pic.twitter.com/CSvyF9vszv
— LA Galaxy (@LAGalaxy) September 16, 2018