ഫിഫ ലോക റാങ്കിംഗിൽ വമ്പന്മാരെ പിന്തള്ളി ബെല്‍ജിയം ഒന്നാം സ്ഥാനത്ത്
|റാങ്കിങ്ങില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രണ്ടു ടീമുകള്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്.
ഫിഫ ലോക റാങ്കിംഗില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവും ഒന്നാം സ്ഥാനം പങ്കിട്ടു. വ്യാഴാഴ്ച പുറത്തിറങ്ങിയ റാങ്കിങ്ങില്‍ 1729 പോയന്റോടെയാണ് ഇരുവരും സ്ഥാനം പങ്കിട്ടത്. 2015നുശേഷം ആദ്യമായാണ് റോബര്‍ട്ടോ മാര്ട്ടിനസിന്റെശ സംഘം ഒന്നാം റാങ്കില്‍ എത്തുന്നത്. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ബെല്‍ജിയം. എന്നാല്‍, തത്വത്തില്‍ ഫ്രാന്‍സ് രണ്ടാം സ്ഥാനത്താണ്. ഇരു ടീമുകള്‍ക്കും 1729 പോയിന്റ് വീതമാണെങ്കിലും ബെല്‍ജിയത്തിന് 1729.25, ഫ്രാന്‍സിന് 1729.12 എന്നിങ്ങനെയാണു പോയിന്റ് നില. ബ്രസീല്‍ ആണ് മൂന്നാം സ്ഥാനത്ത്. റാങ്കിങ്ങില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രണ്ടു ടീമുകള്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്. 1663 പോയിന്റുകളോടെ ബ്രസീലാണ് മൂന്നാമത്. 1634 പോയിന്റുകളുമായി ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ നാലാമതുണ്ട്.
ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങളാണ് അഞ്ച് മുതുല്‍ പത്തുവരെ സ്ഥാനങ്ങളില്‍. അര്‍ജന്‍ന്റീന പതിനൊന്നാം സ്ഥാനത്താണ്. ഇന്ത്യ ഒരു സ്ഥാനം പിറകോട്ടടിച്ച് 97 റാങ്കിലെത്തി.