ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ലോകകപ്പ് കളിക്കാം
|ഇന്ന് ജയിക്കണമെങ്കില്‍ ഇന്ത്യക്ക് കുറച്ചേറെ വിയര്‍പ്പൊഴുക്കണം. ഏഷ്യയിലെ മുന്‍നിര ടീമാണ് എതിരാളികള്‍. കൊറിയയുടെ തന്ത്രങ്ങളെ അതിജീവിക്കാനായാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ കുറിക്കുന്നത് ചരിത്രമായിരിക്കും.
അണ്ടര്‍ 16 ഏഷ്യാകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് ദക്ഷിണ കൊറിയയെ നേരിടും. ജയിച്ചാല്‍ ഇന്ത്യക്ക് ലോകകപ്പിന് യോഗ്യത നേടാം. ഏഷ്യയിലെ ശക്തരായ ടീമാണ് കൊറിയ. ഗ്രൂപ്പ് സിയില്‍ ഒരു ജയവും രണ്ട് സമനിലയുമായി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
ഇന്ന് ജയിക്കണമെങ്കില്‍ ഇന്ത്യക്ക് കുറച്ചേറെ വിയര്‍പ്പൊഴുക്കണം. ഏഷ്യയിലെ മുന്‍നിര ടീമാണ് എതിരാളികള്‍. കൊറിയയുടെ തന്ത്രങ്ങളെ അതിജീവിക്കാനായാല്‍ ഇന്ത്യന്‍ ഫുട്ബോള്‍ കുറിക്കുന്നത് ചരിത്രമായിരിക്കും. ആദ്യ സെമിഫൈനലെന്ന ചരിത്രനേട്ടത്തിനൊപ്പം അണ്ടർ-17 ലോകകപ്പിനുള്ള യോഗ്യതയുമാണ് ഈ ജയത്തിനൊപ്പം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്.
ഇതിനു പുറമെ 2002-ൽ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ച ദക്ഷിണ കൊറിയയോട് മധുര പ്രതികാരത്തിനുള്ള അവസരവും കൂടിയാണിത്. തിങ്കളാഴ്ച വൈകുന്നേരം 6.15-നാണ് ക്വാർട്ടറിൽ ഇന്ത്യ ദക്ഷിണ കൊറിയയെ നേരിടുന്നത്. ഇത്തവണ ജയിച്ച് സെമിയിൽ കടന്നാൽ 2019-ൽ പെറുവിൽ നടക്കുന്ന ലോകകപ്പിൽ കളിക്കാൻ യോഗ്യത ലഭിക്കും.