Football
എന്നെ മറക്കുക, ഫ്രഞ്ച് ഫുട്‌ബോള്‍ പ്രസിഡന്റിനോട് കരീം ബെന്‍സേമ 
Football

എന്നെ മറക്കുക, ഫ്രഞ്ച് ഫുട്‌ബോള്‍ പ്രസിഡന്റിനോട് കരീം ബെന്‍സേമ 

Web Desk
|
11 Oct 2018 6:31 AM GMT

എന്നെ വിടുക, ഫ്രാന്‍സ് ഇപ്പോള്‍ ലോക ജേതാക്കളാണ്, അതാണ് പ്രധാനപ്പെട്ട കാര്യം, ബാക്കിയൊക്കെ നിരര്‍ത്ഥകമായ കാര്യമാണെന്നും റയല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍ കൂടിയായ ബെന്‍സെമ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.

ഫ്രഞ്ച് ഫുട്‌ബോള്‍ പ്രസിഡന്റ് നോയല്‍ ലെ ഗ്രേറ്റിന്റെ തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഫ്രാന്‍സ് താരം കരീം ബെന്‍സേമ. തന്നെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബെന്‍സെമ ട്വിറ്ററില്‍ ആവശ്യപ്പെടുന്നു. നോയല്‍ ലെ ഗ്രേറ്റ്, എന്നെ മറക്കാന്‍ നിങ്ങളോട് ഞാനാവശ്യപ്പെടുകയാണ്, എന്റെ കാര്യം വിടുക, ഫ്രാന്‍സ് ഇപ്പോള്‍ ലോക ജേതാക്കളാണ്, അതാണ് പ്രധാനപ്പെട്ട കാര്യം, ബാക്കിയൊക്കെ നിരര്‍ത്ഥകമായ കാര്യമാണെന്നും റയല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കര്‍ കൂടിയായ ബെന്‍സെമ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.

2015ന് ശേഷം ബെന്‍സെമ ഫ്രാന്‍സ് ടീമില്‍ കളിച്ചിട്ടില്ല. അടുത്തിടെ ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലേ ഗ്രേറ്റിന്റെ ബെന്‍സേമയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍. 30കാരന്‍ ബെന്‍സേമയുടെ കരിയര്‍ അവസാനിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഫ്രാന്‍സിനായി 81 മത്സരങ്ങളില്‍ നിന്നായി 27 ഗോളുകളാണ് താരം നേടിയത്. റഷ്യന്‍ ലോകകപ്പിന് അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തിയിരുന്നില്ല.

നേരത്തെ ബ്ളാക്മെയിലിങ് കേസില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് കരിം ബെന്‍സേമയെ ഫ്രാന്‍സ്, ഫുട്ബാള്‍ ടീമില്‍ നിന്ന് പുറത്താക്കിയതാണ്. ഈ കേസിന്റെ നടപടികള്‍ അവസാനിച്ചിട്ടുമില്ല. റയല്‍ മഡ്രിഡ് ക്ലബ്ബിലെ സഹതാരത്തിന്റെ സ്വകാര്യവിഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ബെന്‍സേമ, ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്നായിരുന്നു ആരോപണം. ടീമില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഫ്രാന്‍സ് ടീമുമായി താരത്തിന് അത്ര നല്ല ബന്ധമില്ലായിരുന്നു. റയല്‍മാഡ്രിഡിന്റെ കളികളിലായിരുന്നു താരത്തിന്റെ ശ്രദ്ധ മുഴുവനും.

Similar Posts