Football
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് പരസ്പര സമ്മതത്തോടെ, നിലപാട് വ്യക്തമാക്കി അഭിഭാഷകന്‍ 
Football

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് പരസ്പര സമ്മതത്തോടെ, നിലപാട് വ്യക്തമാക്കി അഭിഭാഷകന്‍ 

Web Desk
|
11 Oct 2018 6:58 AM GMT

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോക്കെതിരായ ലൈംഗികാരോപണക്കേസില്‍ നിലപാട് വ്യക്തമാക്കി റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പീറ്റര്‍ കൃസ്റ്റ്യന്‍സണ്‍ രംഗത്ത്.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരായ ലൈംഗികാ രോപണക്കേസില്‍ നിലപാട് വ്യക്തമാക്കി റൊണാള്‍ഡോയുടെ അഭിഭാഷകന്‍ പീറ്റര്‍ കൃസ്റ്റ്യന്‍സണ്‍ രംഗത്ത്. 2009-ല്‍ ലാസ് വെഗാസില്‍ വെച്ച് പരാതി ഉന്നയിച്ച സ്ത്രീയുമായി ക്രിസ്റ്റ്യാനോ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് അവരുടെ സമ്മതത്തോടുകൂടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൗനം വെടിയാന്‍ ക്രിസ്റ്റ്യാനോ നിര്‍ബന്ധിതനായതാണെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകന്റെ വാര്‍ത്താകുറിപ്പ് ഇങ്ങനെ; എല്ലാവരുടേയും സംശയങ്ങള്‍ ദുരീകരിക്കാന്‍ ഞാന്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്, അന്ന് 2009-ല്‍ ആരോപണം ഉന്നയിച്ച സ്ത്രീയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നത്. അല്ലാതെ അവര്‍ ആരോപിക്കുന്നതുപോലെ ലൈംഗികമായ പീഡനം നടന്നിട്ടില്ല. റൊണാള്‍ഡോയുടെ നിലപാടും ഇതുതന്നെയായിരിക്കും.

അമേരിക്കന്‍ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റൊണാള്‍ഡോയ്ക്കെതിരായ കേസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച് റൊണാള്‍ഡോ തന്നെ നേരത്തെ എത്തിയതാണ്. ഞാന്‍ ഏറ്റവും വെറുക്കുന്ന കാര്യമാണ് പീഡനമെന്നും ഞാന്‍ വിശ്വസിക്കുന്നത് എന്തോ അതില്‍ നിന്നും തിര്‍ത്തും ഭിന്നമായ കാര്യമാണിതെന്നുമായിരുന്നു താരത്തിന്‍റെ ട്വീറ്റ്. ഇതിന് പിന്നാലെ മൂന്നു സ്ത്രീകള്‍ കൂടി താരത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Related Tags :
Similar Posts