സൂപ്പർ ക്ലാസിക്കൊ ഫുട്‌ബോൾ ടൂർണമെന്‍റിന് റിയാദില്‍ തുടക്കമായി
|ആദ്യ മത്സരത്തിൽ അർജന്റീന ഇറാഖുമായി ഏറ്റുമുട്ടുകയാണ്
സൗദി അറേബ്യ ആതിഥേയരാകുന്ന സൂപ്പർ ക്ലാസിക്കൊ ഫുട്‌ബോൾ ടൂർണമെന്‍റിന് റിയാദില്‍ തുടക്കമായി. റിയാദ് അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തില്‍ അര്‍ജന്റീന ഇറാഖിനെ നേരിടുകയാണ്.
ഫുട്ബോളിനോട് ഭ്രാന്താമയ അഭിനിവേശമുള്ള സൌദി കായിക പ്രേമികള്‍ക്ക് ആഘോഷ ദിനങ്ങളാണ് ഈ ആഴ്ച. ആദ്യ മത്സരത്തിൽ അർജന്റീന ഇറാഖുമായി ഏറ്റുമുട്ടുകയാണ്. നടക്കാനിരിക്കുന്ന നാല് മത്സരങ്ങളിൽ മൂന്നും റിയാദിലാണ്. അർജന്റീന-ബ്രസീൽ സൂപ്പർ പോരാട്ടം ജിദ്ദയിലും. എല്ലാ കളികളും രാത്രി ഒമ്പതിനാണ് .
പ്രമുഖ കളിക്കാരില്ലാതെയാണ് അർജന്റീന ടീം റിയാദിലെത്തിയത്. ലിയണൽ മെസ്സി, സെർജിയൊ അഗ്വിരൊ, ഗോൺസാലൊ ഹിഗ്വയ്ൻ, എയിംഗൽ ഡി മരിയ തുടങ്ങിയവരില്ല. പകരം നാളെ പൗളൊ ദിബാലയും മോറൊ ഇകാർഡിയുമാണ് കളത്തിലിറങ്ങുക.
നിരാശാജനകമായ ലോകകപ്പിനു ശേഷം ടീമിനെ കെട്ടിപ്പടുക്കുകയാണ് അർജന്റീന. ഇതിന്റെ പരിശീലനം കൂടിയാണ് യുവ താരങ്ങളെ ഇറക്കിയിലുള്ള സൌഹൃദ മത്സരങ്ങള്‍. നാളെ റിയാദിൽ വെച്ചു തന്നെ സൗദി അറേബ്യയും ബ്രസീലും ഏറ്റുമുട്ടും. ചൊവ്വാഴ്ചയാണ് അര്‍ജന്റീന ബ്രസീല്‍ മത്സരം ജിദ്ദയില്‍ നടക്കുക. അന്ന് തന്നെ സൌദി-ഇറാഖ് മത്സരവുമുണ്ട്. രാജ്യത്തെ കായിക അതോറിറ്റിക്ക് കീഴിലാണ് മത്സരങ്ങള്‍.