Football
സമനില കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്
Football

സമനില കുരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്

Web Desk
|
21 Oct 2018 2:36 AM GMT

ഐ.എസ്.എല്ലില്‍ ഹോം മത്സരത്തില്‍ ആദ്യ ജയം തേടി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനിലക്കുരുക്ക്. ഡല്‍ഹി ഡൈനാമോസിനെതിരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഡല്‍ഹി ഡൈനാമോസിനായിരുന്നു ആധിപത്യം. ഇടക്ക് ഗോള്‍ ശ്രമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സും സാന്നിധ്യമറിയിച്ചു. വര്‍ധിത വീര്യത്തോടെ ബ്ലാസ്റ്റേഴ്സ് കളം നിറയുന്നതാണ് രണ്ടാം പകുതിയില്‍ കണ്ടത്. നാല്‍പത്തി എട്ടാം മിനുട്ടില്‍ മലയാളി താരം സി.കെ വിനീതിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നില്‍ എത്തി. പക്ഷെ ഗാലറിയിലെ ആരവങ്ങള്‍ 84ആം മിനിറ്റ് വരെയേ നീണ്ടുള്ളൂ. എണ്‍പത്തി നാലാം മിനുട്ടില്‍ സെര്‍ബിയന്‍ താരം ആന്‍ഡ്രിയ കാലുദെറോവിച്ചിലൂടെ ഡല്‍ഹിയുടെ സമനില ഗോള്‍.

മൂന്നു വിദേശ താരങ്ങളെ മാത്രം അണി നിരത്തി ഇന്ത്യന്‍ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിനെ കളത്തിലിറക്കിയത്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് അഞ്ച് പോയന്റുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി, മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു പോയിന്റുമായി ഡല്‍ഹി എട്ടാംസ്ഥാനത്തു തന്നെയാണ്.

Similar Posts