Football
സുവാരസിന് ഹാട്രിക്; തകര്‍ന്നടിഞ്ഞ് റയല്‍
Football

സുവാരസിന് ഹാട്രിക്; തകര്‍ന്നടിഞ്ഞ് റയല്‍

Web Desk
|
28 Oct 2018 5:11 PM GMT

സുവാരസിന്റെ ഹാട്രിക്കാണ് റയലിനെ നാണം കെടുത്തിയത്

എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ നാണം കെടുത്തി ബാഴ്‍സലോണ. മെസ്സിയില്ലാതിരുന്നിട്ടും ഒരു ദയയും ബാഴ്‍സലോണ താരങ്ങള്‍ സ്വന്തം ഗ്രൌണ്ടില്‍ റയലിനോട് കാണിച്ചില്ല. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബാഴ്‍സയുടെ ജയം. ഹാട്രിക് ഗോളുകളായി സുവാരസ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഫിലിപ്പോ കുടിഞ്ഞോയും വിദാലും ഒരോ ഗോളുമായി പിന്തുണ നല്‍കി. മാഴ്സലോയുടെ വകയായിരുന്നു റയലിന്റെ ആശ്വാസ ഗോള്‍.

ആദ്യ പകുതിയില്‍ കൂട്ടീഞ്ഞോയുടെ ഗോളിലൂടെയാണ് ബാഴ്സലോണ മുന്പികലെത്തിയത്. ജോര്‍ബി അല്‍ബയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവിലാണ് ബാഴ്സലോണ ഗോള്‍ നേടിയത്. ആര്‍തര്‍ ഉയര്‍ത്തി വിട്ട പന്തുമായി ജോര്‍ഡി ആല്‍ബ ഇടത് വിംഗിലൂടെ നടത്തിയ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. തുടര്‍ന്ന് 29മത്തെ മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബാഴ്സലോണ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ലൂയിസ് സുവാരസിനെ വരനെ വീഴ്ത്തിയതിന് ലഭിച്ച ലഭിച്ച പെനാല്‍റ്റി ഗോളാക്കി സുവാരസ് തന്നെ ഗോളാക്കുകയായിരുന്നു. റഫറി വാര്‍ പരിശോധിച്ചതിനു ശേഷമായിരുന്നു പെനാല്‍റ്റി നല്‍കിയത്.

രണ്ടു ഗോള്‍ കടവുമായി രണ്ടാം പകുതിക്ക് ഇറങ്ങിയ റയല്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു. 50-ാം മിനിറ്റില്‍ മാഴ്സെലോയിലൂടെ ഗോള്‍ മടക്കാനും അവര്‍ക്കായി. എന്നാല്‍ അതോടെ തീര്‍ന്നു റയലിന്റെ ആഘോഷം. റയല്‍ പ്രതിരോധത്തിന്റെ പാളിച്ച മുതലാക്കി 75-ാം മിനിറ്റിലും 83-ാം മിനിറ്റിലും സ്‌കോര്‍ ചെയ്ത് സുവാരസ് തന്റെ എല്‍ ക്ലാസിക്കോ ഹാട്രിക്ക് തികച്ചു. പിന്നാലെ 87-ാം മിനിറ്റില്‍ വിദാല്‍ ബാഴ്സയ്ക്കായി അഞ്ചാം ഗോളും നേടി.

ജയത്തോടെ ബാര്‍സ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി(21). കഴിഞ്ഞ ദിവസം റയല്‍ സോസിദാദിനെ 2-0ന് തോല്‍പിച്ച അത്‍ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്(18). ഒരു പതിറ്റാണ്ടിനുശേഷമാണ് ലോകതാരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യനോ റൊണാള്‍ഡോയുമില്ലാത്ത എല്‍ക്ലാസികോക്ക് നൂകാമ്പില്‍ വിസില്‍ മഴങ്ങിയത്. ഇറ്റാലിയന്‍ ലീഗിലേക്ക് ചേക്കേറിയ കൃസ്റ്റ്യനോ റൊണാള്‍ഡോയുടെ അഭാവം ലോപ്‌തെഗ്വിയുടെ ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നത്തെ മത്സരം. സെവിയക്കെതിരായ മത്സരത്തില്‍ കൈമുട്ടിന് പരിക്കേറ്റ് ലയണല്‍ മെസി മത്സരത്തിന് പുറത്താണ്. 2007ലാണ് മെസ്സിയും ക്രിസ്റ്റ്യാനോയുമില്ലാതെ അവസാനമായി എല്‍ക്ലാസികോ നടന്നത്.

Similar Posts