Football
ലെസ്റ്ററിനെ സ്വപ്നം കാണാന്‍ പഠിപ്പിച്ച വിജായി ശ്രീവദനപ്രഭ
Football

ലെസ്റ്ററിനെ സ്വപ്നം കാണാന്‍ പഠിപ്പിച്ച വിജായി ശ്രീവദനപ്രഭ

Web Desk
|
29 Oct 2018 5:07 PM GMT

1884-ല്‍ ലെസ്റ്റര്‍ ഫോസ്സ് എന്ന പേരില്‍, ഇംഗ്ലണ്ടിലെ ലെസ്റ്റര്‍ ആസ്ഥാനമായി ഫോസ്സ് റോഡിനു സമീപമുള്ള ഒരു മൈതാനത്താണ് ലെസ്റ്റര്‍ സിറ്റി സ്ഥാപിതമായത്

ശൂന്യതയില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഫുട്‌ബോള്‍ ക്ലബ്ബാണ് ലെസ്റ്റര്‍ സിറ്റി. മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും ആഴ്‌സണലും ലിവര്പൂ്ളും ഒക്കെ തിളങ്ങിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷകളുടെ ഭാരമില്ലാതെ എത്തി 2015-16 സീസണില്‍ കിരീടം നേടി ലെസ്റ്റര്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. ക്ലബ്ബിന്‍റെ അപ്രതീക്ഷിത മുന്നേറ്റത്തിലേക്ക് വഴിതെളിച്ചത് ശതകോടീശ്വരനായ വിജായി ശ്രീവദനപ്രഭ എന്ന തായ്‌ലന്ഡ് ബിസിനസ്സുകാരന്‍റെ വരവാണ്. തായ്‌ലന്ഡ് ആസ്ഥാനമായ കിങ് പവര്‍ ഗ്രൂപ്പിന്റെ ഉടമയായ ശ്രീവദനപ്രഭ 2010-ലാണ് ലെസ്റ്റര്‍ സിറ്റിയെ സ്വന്തമാക്കുന്നത്. ആ സമയത്ത് ഇംഗ്ലീഷ് രണ്ടാം ഡിവിഷന്‍ ലീഗില്‍ അവസാന സ്ഥാനത്തായിരുന്ന ക്ലബ്ബിനെ 2015- 2016 സീസണിലെ പ്രമിയര്‍ ലീഗ് കിരീടത്തിലേക്കെത്തിച്ചതിലൂടെ ശ്രീവദനപ്രഭ ആരാധകര്‍ക്കും പ്രിയപ്പെട്ടവനായി.

സ്വന്തം ഉടമസ്ഥതയിലുള്ള കിംങ് പവർ സ്റ്റേഡിയത്തിലെ എല്ലാ മൽസരങ്ങളും കാണാനെത്താറുള്ള ശ്രീവദനപ്രഭ മൽസരത്തിന്റെ ഫൈനൽ വിസിലിനുശേഷം സ്റ്റേഡിയത്തിന്റെ സെന്റർ സർക്കിളിൽ പറന്നിറങ്ങുന്ന ഹെലികോപ്റ്ററിലാണ് സാധാരണ മടങ്ങാറ്. ഇന്നലെയും പതിവുപോലെ അദ്ദേഹം ഹെലികോപ്റ്ററിൽ മടങ്ങുന്ന ദൃശ്യങ്ങൾ കാണിച്ചുകൊണ്ടാണ് ചില ടെലിവിഷൻ ചാനലുകൾ കളിയുടെ സംപ്രേക്ഷണം പോലും അവസാനിപ്പിച്ചത്

1884-ല്‍ ലെസ്റ്റര്‍ ഫോസ്സ് എന്ന പേരില്‍, ഇംഗ്ലണ്ടിലെ ലെസ്റ്റര്‍ ആസ്ഥാനമായി ഫോസ്സ് റോഡിനു സമീപമുള്ള ഒരു മൈതാനത്താണ് ലെസ്റ്റര്‍ സിറ്റി സ്ഥാപിതമായത്. 1919-ല്‍ ലെസ്റ്റര്‍ സിറ്റി എന്ന പേര് സ്വീകരിച്ചു. ഒരു പതിറ്റാണ്ടോളം പ്രീമിയര്‍ ലീഗിന് പുറത്തു നിന്ന ശേഷം 2013-2014 സീസണിലാണ് ലെസ്റ്റര്‍ ലീഗിന് യോഗ്യത നേടുന്നത്.

2015-2016 സീസണില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ ലെസ്റ്ററിന്‍റെ ഹൃദയം തകര്‍ത്ത സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ലെസ്റ്ററിന്റെ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന അവരുടെ ഉടമയും ശതകോടീശ്വരനുമായ വിജായി ശ്രീവദനപ്രഭ (60) ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു ഇംഗ്ലണ്ടിലെത്തുമ്പോള്‍ സാധാരണ ഉപയോഗിക്കാറുള്ള എ.ഡബ്ല്യു 169 ഹെലികോപ്റ്ററിലാണ് ശനിയാഴ്ചയും അദ്ദേഹം മത്സരത്തിനെത്തിയത്.

ടീമിനെ ഏറ്റെടുത്ത ശേഷം അവരെ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ക്കൊപ്പമെത്താന്‍ ശ്രീവദനപ്രഭ കോടികളാണ് മുടക്കിയത്. അദ്ദേഹത്തിന്‍റെ ആത്മവിശ്വാസവും ക്ലബ്ബിന്റെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമായിരുന്നു.

ആരെയും അതിശയിപ്പിക്കുന്ന ബിസിനസ് വളർച്ച

ആരെയും അതിശയിപ്പിക്കുന്ന ബിസിനസ് വളർച്ചയുടെ കഥയാണ് തായ്‌ലൻഡിലെ അഞ്ചാമത്തെ വലിയ കോടീശ്വരനായ ശ്രീവദനപ്രഭയുടേത്. ബാങ്കോക്കിലെ സൂപ്പർ മാർക്കറ്റിലായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. 39 മില്യൺ പൗണ്ടിന് 2010ൽ വാങ്ങിയ ലെസ്റ്റർ സിറ്റിയുടെ ഇപ്പോഴത്തെ വിപണിമൂല്യം 371 മില്യൺ പൗണ്ടാണ് ഇതാണ് അദ്ദേഹത്തിന്റെ ബിസിനസ് വളർച്ചയുടെ രീതി.

ബാങ്കോക്കിൽ കിംങ് പവർ ഡ്യൂട്ടി ഫ്രീ എന്ന പേരിലായിരുന്നു ആദ്യ കട തുടങ്ങിയത്. ബിസിനസ് വളർന്നപ്പോൾ അതുതന്നെ ഗ്രൂപ്പിന്റെ പേരായി മാറി. ഭാര്യ –എയ്മോൻ. മക്കൾ വോർമോസ, അപിചെറ്റ്, അരുൺറൂൻഗ്, ഐവെറ്റ്.

Similar Posts