കഷ്ടകാലം മാറുന്നു; ഇഞ്ച്വറി ടൈമിലെ ഗോളില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
|ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം.
തോല്‍വിയും സമനിലയുമായി വലഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം മാറുന്നുവോ? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബോണ്മൗത്തി നെതിരെ തകര്‍പ്പന്‍ ജയവുമായി ഹോസെ മൗറീഞ്ഞോയുടെ ടീം തിരിച്ചെത്തി. പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ ജയം. സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച മത്സരം ഇഞ്ച്വറി ടൈമിലെ ഗോളിലൂടെയാണ് യുണൈറ്റഡ് വിജയിച്ചത്.
2 - Marcus Rashford has scored two 90th minute winning goals in @premierleague games for Man Utd - no player has more for the club (level with Paul Scholes and Robin van Persie). Saviour.
— OptaJoe (@OptaJoe) November 3, 2018
പോള്‍ പോഗ്ബയുടെ തകര്‍പ്പനൊരു ക്രോസില്‍ ഇംഗ്ലണ്ടിന്റെ മാര്‍ക്കസ് റാഷ്ഫോള്ഡാണ് (90+2)പന്ത് വലയിലെത്തിച്ചത്. ബോണ്‍മൗത്താണ് ആദ്യം ഗോളടിച്ചത്. 11ാം മിനുറ്റില്‍ കാലം വില്‍സണിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വലയില്‍ പന്ത് എത്തി. ഗോള്‍ മടക്കാന്‍ യുണൈറ്റഡിന് 35ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ആന്റണി മാര്‍ഷ്യലാണ് യുണൈറ്റഡിന് സമനില നേടിക്കൊടുത്തത്. അതിന് ശേഷം ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. എന്നാല്‍ കളി തീരാന്‍ മിനുറ്റുകള്‍ ബാക്കിയിരിക്കെ പോഗ്ബെ നല്‍കിയൊരു ക്രോസ് രണ്ടാം ടച്ചില്‍ റാഷ് ഫോല്ഡ് വലയിലെത്തിക്കുകയായിരുന്നു.
Rashford winner goal #mufc 😍pic.twitter.com/WnttIi492y
— Man Utd Updates (@utds_updates) November 3, 2018
ഇതോടെ പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും 20 പോയിന്റുമായി ഏഴാം സ്ഥാനത്താണ്. അത്രയും കളികളില്‍ നിന്ന് അത്രയും പോയിന്റുമായി ബേണ്‍മൗത്ത് ആറാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.