റൊണാള്‍ഡോ ഇല്ലാത്ത റയല്‍ പഴയ റയലാകുമോ?
|മെസ്സി വിരമിച്ചാല്‍ ബാഴ്സലോണയും ഇതേ അവസ്ഥ അഭിമുഖീകരിക്കേണ്ടിവരില്ലേ എന്ന ചോദ്യത്തിന് ഡെക്കോയുടെ മറുപടി ഇതായിരുന്നു
യൂറോപ്യന്‍ കളിമൈതാനങ്ങളെ അടക്കിഭരിച്ചിരുന്ന ചാമ്പ്യന്മാര് താളം കിട്ടാതലയുകയാണ്. നിലവില്‍ റയല്‍ മാഡ്രിഡ് ലാ ലീഗയില്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ് റയല്‍. പക്ഷേ റൊണാള്‍ഡോ ഇല്ലാത്ത റയലിനിത് സ്വാഭാവികമാണെന്നാണ് മുന്‍ ബാഴ്സലോണ താരവും പോര്‍ച്ചുഗല്‍ താരവുമായിരുന്ന ഡെക്കോ പറയുന്നത്.
റയലിന്റെ കളി നല്ലതോ മോശമോ എതല്ല, റോണാള്‍ഡോ ഇല്ലാത്ത റയല്‍ പഴയ റയലാണെ് ജനങ്ങള്‍ ശരിക്കും വിശ്വസിക്കുണ്ടോ എന്നതാണ് ചോദ്യം? റയലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു റോണോ. അദ്ദേഹത്തിന്റെ പെട്ടന്നുള്ള അഭാവം ടീം അനുഭവിക്കുന്നത് സ്വഭാവികമാണ്.
മെസ്സി വിരമിച്ചാല്‍ ബാഴ്സലോണയും ഇതേ അവസ്ഥ അഭിമുഖീകരിക്കേണ്ടിവരില്ലേ എന്ന ചോദ്യത്തിന് ഡെക്കോയുടെ മറുപടി ഇതായിരുന്നു, “ എനിക്കറിയില്ല, പക്ഷേ ഒരു വ്യത്യാസമുണ്ട്. ക്രിസ്റ്റ്യാനോയുടെ കൂടുമാറല്‍ പെട്ടന്നുള്ളതായിരുന്നു. സ്വാഭാവികമായിരുന്നില്ല. അതിനാല്‍ തന്നെ റയല്‍ തയ്യാറെടുത്തിരുന്നില്ല.”
11 ലീഗ് മല്‍സരങ്ങള്‍ കഴിമ്പോള്‍ 4 മല്‍സരങ്ങള്‍ തോറ്റ് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ബാഴ്സലോണയില്‍ നിന്ന് 7 പോയന്റ് പിന്നിലാണ് റയലിപ്പോള്‍. എതിര്‍വല കുലുക്കാന്‍ കഴിയാതെ റയല്‍ താരങ്ങള്‍ വലയുന്നതാണ് കാണുന്നത്. ഒരു ഗോള്‍ കണ്ടെത്താന്‍ 481 മിനിറ്റെടുത്തിരുന്നു കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാര്.
എന്നാല്‍ റൊണാള്‍ഡോ ഇറ്റാലിയന്‍ മൈതാനത്ത് അദ്ദേഹത്തിന്റെ കളിമികവ് തെളിയിച്ച്കൊണ്ടിരിക്കുക്കാണ്. തോല്‍വിയറിയാത്ത 11 കളികളുമായി ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ് യുവന്റസ്. 33 കാരനായ റൊണാള്‍ഡോ ഏഴ് ഗോളും 5 അസിസ്റ്റുമായി അല്‍ഭുതമായി തുടരുകയാണ്. യുറോപ്പിലെ മികച്ച 5 ലീഗിലായി 400 ഗോള്‍ തികച്ച ആദ്യതാരമായി മാറിയിരിക്കുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോ.