Football
റിസ്‌കെടുക്കാനാവില്ല; റെഡ് സ്റ്റാറുമായുള്ള മത്സരത്തില്‍ നിന്ന്  ഷാക്കിരിയെ ലിവര്‍പൂള്‍ ഒഴിവാക്കി 
Football

റിസ്‌കെടുക്കാനാവില്ല; റെഡ് സ്റ്റാറുമായുള്ള മത്സരത്തില്‍ നിന്ന് ഷാക്കിരിയെ ലിവര്‍പൂള്‍ ഒഴിവാക്കി 

Web Desk
|
6 Nov 2018 6:43 AM GMT

ചാമ്പ്യന്‍സ് ലീഗില്‍ സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡുമായുള്ള മത്സരത്തില്‍ നിന്ന് ഷെര്‍ദാന്‍ ഷാക്കിരിയെ ലിവര്‍പൂള്‍ ഒഴിവാക്കി.

ചാമ്പ്യന്‍സ് ലീഗില്‍ സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡുമായുള്ള മത്സരത്തില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡ് താരം ഷെര്‍ദാന്‍ ഷാക്കിരിയെ ലിവര്‍പൂള്‍ ഒഴിവാക്കി. റെഡ് സ്റ്റാറിന്റെ ഹോം ഗ്രൗണ്ടായ രാജ്‌കോ മിറ്റിച് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. റഷ്യന്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരെ ഗോള്‍ നേടിയതിന് പിന്നാലെ കൊസോവന്‍ അനുകൂല പ്രകടനം ഷാക്കിരി പുറത്തെടുത്തത് വന്‍ വിവാദമായിരുന്നു. മറ്റൊരു താരമായ ഷക്കയും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഗോളടിച്ചശേഷം നെഞ്ചില്‍ കൈകള്‍ കുറുകെ വച്ചായിരുന്നു ഇരുവരുടെയും ആഘോഷം.

അല്‍ബേനിയയുടെ ഇരട്ടത്തലയുള്ള പരുന്തിനെയാണ് കൊസോവന്‍ വംശജരായ ഇവര്‍ കാട്ടിയത്. 2008 തങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ പഴയ പ്രവിശ്യയായ കൊസോവയെ സെര്‍ബിയ ഇതുവരെ അംഗീകരിച്ചിട്ടില്ല. മാത്രമവുമല്ല, 1998, 99 കാലഘട്ടത്തില്‍ നടന്ന കൊസോവ യുദ്ധത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടുമില്ല. ഇപ്പോഴും ഇവര്‍ തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്നുമുണ്ട്. ഇതിനെല്ലാമിടയിലാണ് ഇവരുടെ വിവാദ ഗോളാഘോഷം. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഷാക്കിരിയെ സെര്‍ബിയയിലേക്ക് കൊണ്ടുവരുന്നത് പന്തിയല്ലെന്ന് ലിവര്‍പൂള്‍ മാനേജ്മെന്റിനിടയില്‍ ചര്‍ച്ചയായിരുന്നു.

അതേസമയം സെര്‍ബിയയിലേക്ക് പോകുന്നതിന് തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ഷാക്കിരി, നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷേ ലിവര്‍പൂള്‍ പരിശീലകന്‍ അദ്ദേഹത്തെ സംഘത്തില്‍ നിന്നൊഴിവാക്കു കയായിരുന്നു. മികച്ചൊരു ഫുട്ബോള്‍ കാഴ്ചവെക്കാനാണ് ഞങ്ങളങ്ങോട്ട് പോകുന്നത്, ഷാക്ക അവിടെ എത്തിയാല്‍ എന്ത് തരത്തിലുള്ള പ്രതികരണമാണ് അവിടെ ഉണ്ടാവുകയെന്ന് വ്യക്തമല്ല, 100 ശതമാനം കളി പുറത്തെടുക്കാനും വിജയിക്കാനുമാണ് അങ്ങോട്ട് പോകുന്നതെന്നും അല്ലാത്തതൊന്നും അവിടെ നിന്ന് ആഗ്രഹിക്കുന്നില്ലെന്നും പരിശീലകന്‍ ജോര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കുന്നു.

Similar Posts