“ലിവര്‍പൂളിന്റെ പോരായ്മകൾ കൂട്ടാൻ പത്തു വിരലുകൾ മതിയാവില്ല”: ക്ളോപ്പ്
|ഇനിയുള്ള കളികളിൽ തിരിച്ചുവരാനാകുമോ അതോ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് രണ്ടാം സ്ഥാനക്കാർ പ്രീ ക്വാർട്ടർ കാണാതെ പുറത്താകുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്
ചാമ്പ്യൻസ് ലീഗിൽ റെഡ്സ്റ്റാർ ബെൽഗ്രേഡിനെതിരെയുള്ള ലിവർപൂളിന്റെ നാണംകെട്ട തോൽവിയിൽ താരങ്ങളെ കുറ്റപ്പെടുത്തി കോച്ച് ക്ളോപ്പ്."എനിക്ക് 10 വിരലുകളെയൊള്ളൂ, ഇന്നലെത്തെ കളിയുടെ പോരായ്മകൾ കൂട്ടാൻ ഈ വിരലുകൾ മതിയാവില്ല. ബെൽ
ഗ്രയിഡ്ന് എല്ലാം എളുപ്പമാക്കികൊടുക്കുകയായിരുന്നു. റെഡ് സ്റ്റാർ നല്ല അക്രമണകളിയാണ് പുറത്തെടുത്തത്. ഈ ജയം അവരർഹിക്കുന്നതാണ്. അത്രക്ക് ആവേശത്തോടെയാണ് അവർ കളിച്ചത്. കളികളത്തിലവർ എല്ലാം നൽകി. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് അത്ര എളുപ്പമായിരുന്നില്ല.സാഹചര്യത്തിനനുസരിച്ച് ഉണർന്നില്ല. നല്ല അവസരങ്ങളുണ്ടായിട്ടുണ്ട്, പെനാൾട്ടി ബോക്സിലടക്കം ബോൾ എത്തിക്കാനായിട്ടും ഗോളാക്കിമാറ്റാൻ സാധിച്ചില്ല”. ക്ലോപ്പ് മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ പ്രതികരിച്ചു.
മിലാൻ പാവ്കോവിൻെറ മാസ്മരികഗോളുകളിലാണ് ലിവർപ്പൂളിനെതിരെ റെഡ് സ്റ്റാറിന്റെ ചരിത്ര വിജയം. ലിവർപ്പൂളിനെ 2-0 വിനാണ് റെഡ് സ്റ്റാർ പരാജയപ്പെടുത്തിയത്. ചാമ്പ്യൻസ് ലീഗിൽ 1992 ന് ശേഷമുള്ള റെഡ് സ്റ്റാറിൻെറ ആദ്യജയമാണിത്.
നിലവിലെ ടീമിൽ മാറ്റം വരുത്തിയതും ലല്ലാനയേയും സ്റ്ററിഡ്ജിനേയും ആദ്യ പകുതിയിൽ പിൻവലിച്ചതും സറ്റേഡിയത്തിലെ കടുത്ത സമ്മർദ്ദവും അനായാസ തോൽവിക്ക് കാരണമായെന്നാണ് ക്ളോപ്പ് വിലയിരുത്തുന്നത്. ഇത് ലിവർപൂളിൻെറ ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ മൂന്നാമത്തെ എവേ മാച്ച് തോൽവിയും യൂറോപ്യൻ പോരാട്ടത്തിലെ 1979 ന് ശേഷമുള്ള എറ്റവും പരിതാപകരമായ അവസ്ഥയുമാണ്.
ലിവർപ്പൂളിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇനി അവശേഷിക്കുന്ന കളികൾ പി.എസ്.ജിയുമായി അവരുടെ ഗ്രൌണ്ടിലും നപോളിയുമായി സ്വന്തം ഗ്രൌണ്ടിലുമാണ്. വരും കളികളിൽ ചില മാറ്റങ്ങളുമായാണ് ഇറങ്ങുകയെന്ന് ഇതിനകം ക്ലോപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇനിയുള്ള കളികളിൽ തിരിച്ചുവരാനാകുമോ അതോ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് രണ്ടാം സ്ഥാനക്കാർ പ്രി ക്വാർട്ടർ കാണാതെ പുറത്താകുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. അടുത്ത റൗണ്ടിലേക്ക് കടക്കും എന്ന് തന്നെയാണ് ക്ലോപ്പും ലിവർപ്പൂൾ ആരാധകരും പ്രതീക്ഷിക്കുന്നത്.