അത് എന്നെ അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടി; ഹോസെ മൗറിഞ്ഞോ
|അവസാന വിസിലിന് ശേഷം ചെവിക്ക് പിറകില്‍ കൈവെച്ച് സ്റ്റേഡിയത്തിന് നേരെയായിരുന്നു മൗറിഞ്ഞോയുടെ പ്രകടനം.
ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ ജയിച്ചതിന് പിന്നാലെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഹോസെ മൗറീഞ്ഞോയുടെ ‘പ്രകടനം’ എത്തിയത് ഉന്തിലും തള്ളിലും. അവസാന വിസിലിന് ശേഷം ചെവിക്ക് പിറകില്‍ കൈവെച്ച് സ്റ്റേഡിയത്തിന് നേരെയായിരുന്നു മൗറിഞ്ഞോയുടെ പ്രകടനം. കാണികളെ മാത്രമല്ല,യുവന്റസ് താരങ്ങളെപ്പോലും മൗറിഞ്ഞോയുടെ ഈ പ്രവൃത്തി ചൊടിപ്പിച്ചു. യുവന്റസ് താരങ്ങളായ ബൊനൂച്ചി, ഡിബാല എന്നിവര്‍ മൗറിഞ്ഞോക്ക് നേരെ ചെന്ന് വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നത് കാണാമായിരുന്നു. പക്ഷേ മത്സരശേഷം ഇതു സംബന്ധിച്ച മൗറിഞ്ഞോയുടെ വാക്കുകളും ശ്രദ്ധേയമായിരുന്നു.
എന്റെ ജോലി നിര്‍വഹിക്കാനാണ് ഞാനിവിടെ എത്തിയത്, പക്ഷേ 90 മിനുറ്റും എന്നെ അപമാനിക്കുകയായിരുന്നു, വീണ്ടും അത്തരമൊരു ആംഗ്യം ഞാനിനി കാണിക്കില്ല, ഞാനൊരു കുറ്റംചെയ്തതായി എനിക്ക് തോന്നുന്നില്ല, പക്ഷേ എന്നെയും കുടുംബത്തെയും അധിക്ഷേപിച്ചവര്‍ക്ക് ഉചിതമായ മറുപടിയായിട്ടാണ് എനിക്ക് തോന്നിയതെന്നും മൗറിഞ്ഞോ പറഞ്ഞു. അത്തരം പരിധിവിട്ട ആഘോഷങ്ങളുടെ പേരില്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടുകയും അന്വേഷമുള്‍പ്പെടെയുള്ള നടപടികളില്‍ എത്തുകയും ചെയ്തിരുന്നു മ
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയം. പ്രീമിയര്‍ ലീഗിലെ തുടര്‍തോല്‍വികളുടെ പേരില്‍ വിമര്‍ശനങ്ങളുടെ ഒഴുക്കായിരുന്നു മൗറിഞ്ഞോക്ക് നേരെ. ഇതില്‍ നിന്നെല്ലാം മൗറിഞ്ഞോയും ടീമും പതുക്കെ കരകയറി വരുകയാണ്. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചിരുന്നു. അതേസമയം ഈ സീസണിലെ യുവന്റസിന്റെ ആദ്യ തോല്‍വിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ.