‘തട്ടിത്തടഞ്ഞ് വീണതിന് പെനല്‍റ്റിയോ’? തലയില്‍ കൈവെച്ച് ഫുട്‌ബോള്‍ ആരാധകര്‍
|ഇന്നലെ ചാമ്പ്യന്‍സ് ലീഗില്‍ ഉക്രൈന്‍ ക്ലബ്ബ് എഫ്.സി ശക്തര്‍ഡോണ്‍ഡെ സ്‌കിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അനുവദിച്ചൊരു പെനല്‍റ്റി എത്തിയത് വന്‍ വിവാദത്തില്‍.
ഇന്നലെ ചാമ്പ്യന്‍സ് ലീഗില്‍ ഉക്രൈന്‍ ക്ലബ്ബ് എഫ്.സി ശക്തര്‍ഡോണ്‍ഡെ സ്‌കിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അനുവദിച്ചൊരു പെനല്‍റ്റി എത്തിയത് വന്‍ വിവാദത്തില്‍. 23ാം മിനുറ്റിലായിരുന്നു വിവാദ പെനല്‍റ്റിയിലേക്ക് നയിച്ചൊരു വീഴ്ച. ഇംഗ്ലണ്ടിന്റെ റഹീം സ്റ്റെര്‍ലിങ് ആണ് താരം. പന്തുമായി മുന്നേറുന്നതിനിടെ താരം തന്നെ ബോക്‌സില്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. എന്നാല്‍ റഫറി അനുവദിച്ചത് പെനല്‍റ്റിയും. കിക്കെടുത്ത ഗബ്രിയേല്‍ ജീസസിന് പിഴച്ചില്ല പന്ത് വലയില്‍. എന്നാല്‍ എതിര്‍ താരത്തിന്റെ ഒരു സ്പര്‍ശവും സ്റ്റെര്‍ലിങിന്റെ മേലുണ്ടായിരുന്നില്ല എന്ന് ടെലിവിഷന്‍ റിപ്ലെകളില്‍ വ്യക്തമായിരുന്നു.
ട്വിറ്ററിലടക്കം വന്‍ വിമര്‍ശനമാണ് പെനല്‍റ്റി അനുവദിച്ചതില്‍ ഉയര്‍ന്നത്. ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മോശം റഫറിയിങും പെനല്‍റ്റിയും എന്നായിരുന്നു പലരുടെയും കമന്റ്. സ്റ്റെര്‍ലിങിനെതിരെ ട്രോളുകളും പ്രവഹിക്കുന്നുണ്ട്. ഇങ്ങനെ അഭിനയിക്കരുതെന്ന് ഉപദേശിക്കുമ്പോള്‍ മറ്റു ചിലര്‍ ഫലപ്രദമായ ഇടപെടലുണ്ടാവണമെന്ന് നിര്‍ദ്ദേശിക്കുന്നു. മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ഉക്രൈന്‍ ക്ലബ്ബിനെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പിച്ചത്. ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസ് മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ ഡേവിഡ് സില്‍വ, റഹിം സ്റ്റെര്‍ലിങ്, റിയാദ് മെഹ്‌റസ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.
Vicious foul leaves Man City player wounded for life. That should have been a red vardref is absolutely blind. #manchestercity #mancity #shaktar #sterling pic.twitter.com/U7rbwxxJTL
— Henrique P. 🍺 (@NEKAHHAKEN) November 7, 2018
🤦♂️ Raheem Sterling there...#MCISHK pic.twitter.com/17iu8E1Djn
— The Sportsman (@TheSportsman) November 7, 2018
SCORED!! @gabrieljesus33 slipped as he hit it, but in it went! YES!!
— Manchester City (@ManCity) November 7, 2018
🔵 2-0 🔶 #cityvfcsd #mancity pic.twitter.com/rpjAXWDjF2
#Sterling and his penalty #Mancity 🤣🔥😅 pic.twitter.com/dsfPiNtCYY
— GoalsTV⚽️ (@goalstv3) November 7, 2018
Worst penalty decision in history. #ManCity #Sterling pic.twitter.com/eQVSl7X3mb
— Comedy Terrorist (@Comedyterrorist) November 7, 2018