ഫുട്ബോൾ ചരിത്രത്തിലെ ഗാഡിയോള മൊമന്റ്
|പെപ്ഗാഡിയോളയുടെ ബഴ്സലോണയുമായുള്ള കരാർ ഫുടബോൾ ചരിത്രത്തെ വളരെ സ്വാധീനിച്ച ഒരു നിമിഷമായിരുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിപരമല്ല
ഗാഡിയോളക്ക് അറിയാമായിരുന്നു കളിയുടെ ഫലം മാറ്റുന്നതിനു മുന്നേ മനസ്സ് മാറ്റേണ്ടതുണ്ടെന്ന്. പ്രത്യേകിച്ചും രാജ്യം രാഷ്ട്രീയമായി അസ്ഥിരമായ ഒരു കാലത്ത്, ക്ലബ് വലിയ രീതിയിൽ വിമർശനത്തിന് വിധേയമായികൊണ്ടിരിക്കുന്ന സമയത്ത് വളരെ പരിചയക്കുറവുള്ള ഒരാളായിട്ട് ബാഴ്സലോണയുടെ കോച്ചാകുമ്പോൾ വലിയ രീതിയിലുള്ള വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ടെന്ന്. കോച്ചായി ആദ്യ പത്രസമ്മേളനത്തിൽ തന്നെ അദ്ദേഹം പറഞ്ഞു ‘’ഞാൻ ഈ വെല്ലുവിളികളെ അതിജീവിക്കും, എന്നെ വിശ്വസിക്കൂ എനിക്കതിന് കഴിയില്ലെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകില്ല’’. ബാഴ്സലോണ ബി ടീമിനെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ‘’വളരെ കഠിനമായി വേഗത്തിൽ അദ്ധ്വാനിക്കേണ്ടതുണ്ട്. തുടക്കത്തിൽ തന്നെ ഞങ്ങളോടൊപ്പം ചേരാൻ ആഗ്രവമുള്ളവരെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, ബാക്കിയുള്ളവരെ ഞങ്ങൾ ഭാവിൽ തകർത്തിരിക്കും’’.
പിന്നിടുള്ളതെല്ലാം ചരിത്രത്തിനധീതമായിരുന്നു. അദ്ദേഹം എതിരാളികളെ കേവലം തോൽപ്പിക്കുകയായിരുന്നില്ല. അതുവരെയുള്ള മുഴുവൻ കളി തന്ത്രങ്ങളെയും അതിജയിക്കുകയായിരുന്നു. എതിരാളികളുടെ മനസ്സ് മാറ്റുന്നതിനേക്കാൾ ഫുട്ബോൾ കളിയെ തന്നെ മുഴുവനായും മാറ്റുകയായിരുന്നു. അതിനാലാണ് അതൊരു കേവല ചരിത്രം മാത്രമല്ലാതാകുന്നത്. അത് ഇന്നത്തെയും വരുകാലത്തെയും ഫുട്ബോളിനെ നിർണയിക്കുന്നതിലെ സുപ്രധാന കാലഘട്ടമായിരുന്നു.
പെപ്ഗാഡിയോളയുടെ ബഴ്സലോണയുമായുള്ള കരാർ ഫുടബോൾ ചരിത്രത്തെ വളരെ സ്വാധീനിച്ച ഒരു നിമിഷമായിരുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിപരമല്ല. മുന്‍ എ.സി മിലാൻ കോച്ച് അരിഗോ സച്ചി പറയുന്നു ‘’ലോക ഫുട്ബോൾ ഗാഡിയോളയുടെ ബാഴ്സലോണക്ക് മുമ്പും ശേഷവും എന്ന് അറിയപ്പെടും’’. ട്രെൻഡോവിൽ വെച്ചുള്ള ടെലോ സ്പോർട്സ് ഫെസ്റ്റിവലിൽ ഇതേ ആശയം അദ്ദേഹം വീണ്ടും പറഞ്ഞിരുന്നു. ‘’50 കൊല്ലത്തെ ഫുട്ബോൾ പരിണാമത്തെ അജാക്സിൽ നിന്നും ഹോളണ്ടിലേക്കും മിലാനിൽ നിന്ന് പെപ് ഗാഡിയോളയുടെ ബഴ്സലോണയിലേക്കുമെന്ന് മനസ്സിലാക്കാം. പരിണാമമില്ലെങ്കിൽ സ്പോർട്സ് ഇല്ല. സാഹസമില്ലെങ്കിൽ ചലനങ്ങളുണ്ടാവില്ല. പുതുമകൊണ്ടുവന്നാലേ മാറ്റങ്ങളുണ്ടാകൂ’’.
ഗാഡിയോള സമ്മർദം(pressing), പൊസിഷൻ എന്ന ക്രൈഫിന്റെ ഫുട്ബോൾ രീതി അത്പോലെ ഉപയോഗിക്കുകയായിരുന്നില്ല. അതിനെ പുതിയ രീതിയിൽ പുതിയകാല ഫുട്ബോളിലേക്ക് രൂപപ്പെടുത്തുകയായിരുന്നു. കളിരീതിയിൽ പൊസിഷനും പ്രസ്സിംങ്ങും ഉൾചേർന്ന കാലോചിതമായൊരു വികാസമാണ് അദ്ദേഹം സാധ്യമാക്കിയത്. അതിനെ ലോകം ‘ടികി ടാകാ’ എന്ന് വിളിച്ചു.
ഈ കളിരീതി ബാഴ്സലോണക്ക് നിരന്തരം ജയം സാധ്യമാക്കി. അവരുടെ രീതി എങ്ങും ചർച്ചചെയ്യപ്പെട്ടു. അതിനേക്കാൾ അതിനെ ഏറിയും കുറഞ്ഞും മറ്റു ടീമുകൾ ഏറ്റെടുക്കാൻ തുടങ്ങി. ഫുട്ബോളിലെ തന്നെ വലിയ കുതിപ്പിനതുകാരണമായി. 2007 ന് ശേഷം ചാമ്പ്യൻസ് ലീഗിലെ
ഗോൾ ശരാശരിയിലുണ്ടായ കുത്തനെയുള്ള വർദ്ധന നോക്കിയാൽ അത് മനസ്സിലാക്കാനാകും. ഒരു കളിയിലെ ശരാശരി ഗോൾ 2.47 ൽ നിന്നും 3.21ലേക്ക് ഉയർന്നതിൽ പെപ്ഗാഡിയോളയുടെ ബഴ്സലോണക്കുള്ള പങ്ക് അനിഷേധ്യമാണ്.
ഗാഡിയോളയുടെ സമ്മർദ്ധ തന്ത്രത്തിന്റെ പ്രാധാന്യത്തെ മറ്റു കോച്ചുമാർ തിരിച്ചറിയുകയായിരുന്നു. യു.ഇ.എഫ്.എയുടെ സ്വന്തം റിപ്പോർട്സ് ഇതിനെ ‘ഗാഡിയോളിയൻ എഫക്റ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. കളിയുടെ ഗതിയേയും വേഗതയേയും ആധികാരികമായി നിർണയിക്കുന്നത് ബാഴ്സലോണയായായിമാറി.
ഈ കഴിഞ്ഞ സീസണുകളിലെ ചാമ്പ്യന്മാരായ സിറ്റി, ബാഴ്സലോണ, റയൽ, ബയേൺ, യുവന്റസ്, ചെൽസി, പാരിസ് സെന്റ് ജെർമൻ, തുടങ്ങിയ ടീമുകളിലെല്ലാം ഗാഡിയോളിയൻ കളിരീതിയുടെ സ്വാധീനത്തെ കാണാനാവും. ഇപ്പോഴത്തെ ആധിപത്യ കളിരീതി അദ്ദേഹം ന്യൂകാമ്പിൽ ചെയ്തതിന്റെ തുടർച്ചയാണ്.
ഫുട്ബോൾ എത്രമാറി എന്നത് 2006 ലെ ചാമ്പ്യൻസ് ലീഗിലെ ചെൽസിയും ലിവർപൂളും തമ്മിലുള്ള സെമിഫൈനൽ കണ്ടാൽ മനസ്സിലാകുമത്രേ. ആ കളിയെപ്പറ്റി മുൻ അർജന്റീനൻ ഫുട്ബോൾ ചിന്തകൻ ജോർജ് വൽഡാനോ പരിഹാസത്തോടെ ഇങ്ങനെ എഴുതി ‘’കാഷ്ടം ഒരുവടിയിൽ തൂക്കി സറ്റേഡിയത്തിന്റെ നടുവിൽകൊണ്ടുവെച്ചാൽ ചിലർ പറയും അതൊരു ആർട്ട് വർക്കാണെന്ന്. ചെൽസിയും ലിവർപ്പൂളും ഫുട്ബോളിന്റെ മുന്നോട്ട് പോക്കിനെ കാണിക്കുന്നുണ്ട്. വരണ്ട രേഖീയവും ശാരീരികമായ കളി... അതിനപ്പുറം ഒന്നുമില്ല. ഒരു കുറിയ പാസ്സില്ല, നല്ല കബളിപ്പിക്കലില്ല. വേഗതയിൽ ഒരു മാറ്റവുംവരുത്തുന്നില്ല, ഒരുവൺ ടു പാസ്സു പോലുമില്ലാത്ത വളരെ വരണ്ടകളിയായിരുന്നു’’ അദ്ദേഹം മർക്കയിൽ എഴുതി.
എന്നാൽ ഗാഡിയോള ഇതെല്ലാം നേരത്തെ മനസ്സിലാക്കിയിരുന്നു. 2004 ൽ ‘ദ ടൈമിന്’ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അത് ചൂണ്ടിക്കാട്ടുന്നുണ്ട് “എന്നെപ്പോലെയുള്ള കളിക്കാർ ഇല്ലാതായികൊണ്ടിരിക്കാണ്. കളി കൂടുതലായി ശാരീരികവുമായികൊണ്ടിരിക്കുകയാണ്. കളിയിൽ ചിന്തിക്കാൻ ഒട്ടും സമയമില്ലാതായിരിക്കുന്നു”.
ഏ.സി.മിലാൻ 1963 ൽ വലിയ രീതിയിലുള്ള പ്രതിരോധ തന്ത്രം പുറത്തെടുത്ത് യൂറോപ്യൻ കപ്പ് ജയിച്ചതോടെ നെരിയോ റോക്കോയുടെ പ്രതിരോധ തന്ത്രം വലിയ രീതിയിലുള്ള സ്വാധീനം ചെലത്താൻ തുടങ്ങിയിരുന്നു. വർഷങ്ങളോളം ഈ തന്ത്രത്തിന്റെ സ്വാധീനം ഫുട്ബോൾ ലോകത്ത് നിലനിന്നിരുന്നു. വർഷങ്ങളോളം ഗോൾ ശരാശരി 2.5ൽ കൂടിയിരിന്നുമില്ല. ‘ഗാഡിയോളിയൻ എഫക്റ്റ്’ വന്നതോടെയാണ് കാലങ്ങളായുള്ള പ്രതിരോധ തന്ത്രത്തിന്റെ ആധിപത്യം അവസാനിക്കുന്നത്.
ഗാര്‍ഡിയോളയുടെ ബാഴ്സലോണയെപ്പറ്റി ‘ടൈക് ദ ബോള്‍ പാസ് ദ ബോള്‍’ എന്ന ഡോക്യുമെന്‍ററി പുറത്തിറങ്ങിട്ടുണ്ട്.