ഗോളി നീട്ടിയടിച്ച പന്ത് ഇന്ത്യൻ വലയിൽ; ജോർദാനോട് തോറ്റു
|ചെന്നൈയിന് എഫ്സിയുടെ മധ്യതാരം അനിരുദ്ധ് താപയാണ് ഇന്ത്യയുടെ സ്ട്രൈക്കറായി കളിച്ചത്. പ്രതിരോധത്തില്‍ സന്തോഷ് ജിങ്കനുമുണ്ടായില്ല
ജോര്‍ദാനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജോര്‍ദാന്റെ വിജയം. ഗോള്‍കീപ്പര്‍ അമീര്‍ ഷാഫി, പ്രതിരോധ താരം എഹ്സാന്‍ മാനെല്‍ ഫര്ഹാന് എന്നിവരാണ് ജോര്‍ദാനായി ലക്ഷ്യം കണ്ടത്. നിഷു കുമാറാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്.
സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ആകെ ഒരു ഗോളാണ് ഇന്ത്യക്ക് നേടാനായത്. നിഷു കുമാറാണ് ഇന്ത്യക്ക് വേണ്ടി ഗോളടിച്ചത്. 25ആം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോള്‍ ആദ്യ ഗോള്‍ വഴങ്ങി.
ജോര്‍ദാന്‍ ഗോള്‍കീപ്പര്‍ അമീര്‍ ഷാഫി നേടിയ ഗോള്‍ വലിയ മണ്ടത്തരത്തില്‍ നിന്നാണ് ഉണ്ടായത്. ഷാഫി ജോര്‍ദാന്റെ ഗോള്‍ ബോക്സില്‍ നിന്നടിച്ച പന്ത് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സിന്ധുവിന്റെ മുന്നില്‍ കുത്തി തലക്ക് മുകളിലൂടെ ഗോള്‍വലയിലേക്ക്.
ഗോളിന് തൊട്ടുമുന്‍പ് ജോര്‍ദാന്‍ ലഭിച്ച പെനാല്‍റ്റി സിന്ധു രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ആദ്യ പകുതി 1-0ല്‍ അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ ലീഡുയര്‍ത്തി., എഹ്സാന്‍ മനെല് ഫര്ഹാന് 58ാം മിനിറ്റില്‍ ഗോള്‍ നേടി. എന്നാല്‍ മൂന്ന് മിനിറ്റുകള്‍ക്കകം ഇന്ത്യ ഗോള്‍ മടക്കി,
ജോര്‍ദാനില്‍ വൈകി എത്തിയതിനാല്‍ പ്രധാനതാരങ്ങള്‍ ഒന്നും ആദ്യ ഇലവനില്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ചെന്നൈയിന് എഫ്സിയുടെ മധ്യതാരം അനിരുദ്ധ് താപയാണ് ഇന്ത്യയുടെ സ്ട്രൈക്കറായി കളിച്ചത്. പ്രതിരോധത്തില്‍ സന്തോഷ് ജിങ്കനുമുണ്ടായില്ല.