എെ.എസ്.എല്‍ : ജംഷഡ്പൂരിനെതിരെ പൂനെ സിറ്റിക്ക് തകര്‍പ്പന്‍ വിജയം
|വിജയിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പൂനെ. തോറ്റെങ്കുലും ജംഷഡ്പൂര്‍ നാലാം സ്ഥാനത്താണ്.
എെ.എസ്.എല്ലില്‍ ഇന്ന് ജംഷഡ്പൂരിനെ പരാജയപ്പെടുത്തി 2-1ന് പൂനെ സിറ്റി എഫ്.സി പരാജയപ്പെടുത്തി. ആവേശഭരിതമായ മത്സരത്തില്‍ ഡീഗോ കാര്‍ലോസിന്‍റെയും മാറ്റ് മില്സിന്‍റെയും ഗോളുകളിലൂടെയാണ് ജംഷഡ്പൂരിനെ പൂനെ വിജയം കൈവരിച്ചത്. ജംഷഡ്പൂരിന്‍റെ ആശ്വാസഗോള്‍ സുമീത് പാസിയാണ് നേടിയത്.
മൂന്നാം മിനിറ്റില്‍ തന്നെ മനോഹരമായ ഗോളിലൂടെ പൂനെ മുന്നില്‍ വന്നിരുന്നു. പക്ഷെ, പത്താം മിനിറ്റില്‍ ജംഷഡ്പൂര്‍ തിരിച്ചടിച്ചു. പിന്നീട് അവസാനം വരെ ആവേശത്തോടെയാണ് കളി മുന്നേറിയത്. ഒരു സമയത്ത് സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച മത്സരത്തിന്‍റെ എണ്‍പത്തിയാറാം മിനിറ്റില്‍ ജംഷഡ്പൂര്‍ തങ്ങളുടെ രണ്ടാമത്തെ ഗോളിലൂടെ വിജയം തങ്ങളുടെ പേരില്‍ എഴുതിവച്ചു.
ഇതോടെ പൂനെ ടൂര്‍ണ്ണമെന്‍റിലെ ആദ്യ വിജയം കരസ്ഥമാക്കി. എട്ട് മത്സരങ്ങളില്‍ രണ്ട് സമനിലയും അഞ്ച് തോല്‍വിയും ഒരു ജയവുമാണ് പൂനെ സ്വന്തമാക്കിയത്. വിജയിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പൂനെ. തോറ്റെങ്കുലും ജംഷഡ്പൂര്‍ നാലാം സ്ഥാനത്താണ്.