Football
ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെതിരെ സമനില 
Football

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെതിരെ സമനില 

Web Desk
|
29 Nov 2018 4:04 PM GMT

ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരവും ബ്ലാസ്റ്റേഴ്‌സിന് രക്ഷക്കെത്തിയില്ല.

ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരവും ബ്ലാസ്റ്റേഴ്‌സിന് രക്ഷക്കെ ത്തിയില്ല. തോറ്റില്ലെന്ന് മാത്രം. ഗോളൊന്നും നേടാനാവാതെ ഇരുകൂട്ടരും കൈകൊടുത്തു(0-0). ഇതോടെ ബ്ലാസ്റ്റേഴ്സിന്റ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയും എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണിപ്പോള്‍. അത്രയും മത്സരങ്ങളില്‍ നിന്നായി എട്ടാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ്.സി.

രണ്ട് ടീമിനും മുന്നോട്ടുള്ള പ്രയാണത്തിന് ജയം അനിവാര്യമായിരിക്കെ പൊരുതിതന്നെയാണ് കളിച്ചത്. മികച്ച അവസരങ്ങളാണ് ചെന്നൈയിന്‍ എഫ്‌സിക്ക് ലഭിച്ചത്. ബ്ലാസ്റ്റേഴ്‌സ് ഗോളി ചില അവസരങ്ങള്‍ തട്ടിമാറ്റിയെങ്കില്‍ മറ്റു ചിലത് വഴിമാറി. ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍ക്കും മൂര്‍ച്ഛ കുറവായിരുന്നു. വന്‍ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. നായകന്‍ സന്തേഷ് ജിങ്കാന് ആദ്യ ഇലവനില്‍ ഇടംപിടിക്കാനായില്ല. അനസ് എടത്തൊടികയാണ് പ്രതിരോധനിരയിലെത്തിയത്.

കഴിഞ്ഞ മൽസരത്തിൽ ആദ്യ ഇലവനിലുണ്ടായിരുന്ന കെ.പ്രശാന്ത്, ലെൻ ഡുംഗൽ എന്നിവരെയും പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റിയപ്പോൾ മുഹമ്മദ് റാക്കിപ്, സക്കീർ മുണ്ടംപാറ എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. എന്നിട്ടും ജയം മാത്രം വന്നില്ല.

Similar Posts