Football
Football
ഏഷ്യാകപ്പ്; ജപ്പാന് ഫൈനലില്‍, ഇറാനെ തോല്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്
|29 Jan 2019 2:18 AM GMT
സെമിയില്‍ ഇറാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജപ്പാന് തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
ഇറാനെ തോല്പിച്ച് ജപ്പാന് എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഇറാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജപ്പാന് തോല്‍പ്പിച്ചത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. യുയ ഒസാക ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹരാഗുചിയാണ് മൂന്നാം ഗോള്‍ കണ്ടെത്തിയത്. 56, 67 മിനുറ്റുകളിലായിരുന്നു യുയ ഒസാകയുടെ ഗോള്‍. ഇതില്‍ 67ാം മിനുറ്റിലെ ഗോള്‍ പെനല്‍റ്റിയിലൂടെയായിരുന്നു. കളി തീരാനിരിക്കെ ഇഞ്ച്വറി ടൈമില്‍ ഹരാഗുചിയിലൂടെ ജപ്പാന് ലീഡുയര്‍ത്തുകയായിരുന്നു. ഖത്തര്‍-യു.എ.ഇ മത്സരത്തിലെ വിജയികളെ ജപ്പാന് ഫൈനലില്‍ നേരിടും. വെള്ളിയാഴ്ചയാണ് ഫൈനല്‍.
⏱ FULL-TIME | 🇮🇷 IR Iran 0-3 Japan 🇯🇵
— #AsianCup2019 (@afcasiancup) January 28, 2019
Goals from Yuya Osako and Genki Haraguchi earn @jfa_samuraiblue their #AsianCup2019 final ticket! pic.twitter.com/wXylUQ82Tl