ഗോള്‍ മഴയില്‍ ബാഴ്സ; യുവന്‍റസിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും തോല്‍വി
|അത്‍ലറ്റികോ മാഡ്രിഡ് അലാവസിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം ആഴ്സനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു.
സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയല്‍ സോസിഡാഡിനെതിരെ ബാര്‍സലോണക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബാഴ്സയുടെ ജയം. എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് ലെസ്റ്റർ സിറ്റി സെമിയിൽ പ്രവേശിച്ചു. ഷെഫീൽഡ് യുണൈറ്റഡിനെ തകർത്ത് ചെൽസിയും സെമിയിൽ കടന്നു.
ഗോള്‍മഴയായിരുന്നു ആരാധകര്‍ക്കായി ബാഴ്സ ഒരുക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെയും സെര്‍ജിയോ ഡെസ്റ്റിന്‍റെയും ഷോയില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനെ സോസിഡാഡ് താരങ്ങള്‍ക്കായുള്ളു. ബാഴ്സക്കായി മെസ്സിയും സെര്‍ജിനോ ഡെസ്റ്റിന്റെയും ഇരട്ടഗോളകള്‍ നേടി. ജയത്തോടെ ബാഴ്സ പോയിന്റ് പട്ടിയില്‍ രണ്ടാമതെത്തി.
അതിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാം ആഴ്സനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി. 29 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി ഒൻപതാമതാണ് ആഴ്സനൽ. 71 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. യുണൈറ്റഡ് രണ്ടാമതും ലാസ്റ്റർ സിറ്റി മൂന്നാമതുമാണ്.
എന്നാല്‍ സീരി എയില്‍ യുവന്റസ് അപ്രതീക്ഷിത തോല്‍വി വഴങ്ങി. എതിരില്ലാത്ത ഒരു ഗോളിന് ബെനവന്‍റ്റോയോടാണ് യുവന്‍റസ് തോല്‍വി വഴങ്ങിയത്. അഡോല്‍ഫോ ഗെയ്ച്ച് ആണ് ആണ് വിജയഗോള്‍ നേടിയത്.
ലാലീഗയില്‍ അത്ലറ്റികോ മാഡ്രിഡ് അലാവസിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തു. 54 ആം മിനിറ്റില്‍ ലൂയിസ് സുവാരസാണ് മാഡ്രിഡിനായി വല കുലുക്കിയത്. എഫ് എ കപ്പില്‍ ലെസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലെസ്റ്റര്‍ സിറ്റിയുടെ ജയം. സിറ്റിക്കായി കെലേച്ചി ഇഹെനാച്ചോ രണ്ട് ഗോളുകള്‍ നേടി.