India
കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തില്‍ സി.പി.എമ്മുമാണ് കോണ്‍ഗ്രസിന്‍റെ എതിരാളികളെന്ന് ഗെഹ്‍ലോട്ട്
India

കേന്ദ്രത്തില്‍ ബി.ജെ.പിയും കേരളത്തില്‍ സി.പി.എമ്മുമാണ് കോണ്‍ഗ്രസിന്‍റെ എതിരാളികളെന്ന് ഗെഹ്‍ലോട്ട്

|
23 Jan 2021 7:35 AM GMT

ഝാർഖണ്ഡ് സർക്കാരിനെ ഇപ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം വയ്ക്കുന്ന ബി.ജെ.പിയെയാണ് നേരിടേണ്ടത്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‍ലോട്ട്. ഝാർഖണ്ഡ് സർക്കാരിനെ ഇപ്പോൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.

കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യം വയ്ക്കുന്ന ബി.ജെ.പിയെയാണ് നേരിടേണ്ടത്. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് സി.പി.എമ്മും ബി.ജെ.പിയും പ്രചരിപ്പിക്കുകയാണെന്നും കോൺഗ്രസ് ഭാരവാഹി യോഗത്തിൽ അശോക് ഗെഹ്‍ലോട്ട് പറഞ്ഞു.

Similar Posts