General
സൗദിയില്‍ വിമാന സര്‍വീസ് വൈകിയതില്‍ ക്ഷമാപണം; ഇന്ത്യന്‍ സര്‍വീസുകളേയും ബാധിച്ചുറിയാദ് വിമാനത്താവളത്തിലേക്ക് യാത്രക്കാരെത്തുന്നു
General

സൗദിയില്‍ വിമാന സര്‍വീസ് വൈകിയതില്‍ ക്ഷമാപണം; ഇന്ത്യന്‍ സര്‍വീസുകളേയും ബാധിച്ചു

Afthabrahaman
|
8 May 2019 2:35 PM GMT

അപ്രതീക്ഷിതമായ റമദാന്‍ തിരക്കും കാലാവസ്ഥയുമാണ് വിമാന സര്‍വീസുകളെ ബാധിച്ചത്. സര്‍വീസ് സാധാരണ ഗതിയിലെത്തിയെന്ന് സൌദി എയര്‍ലൈന്‍സ്

സൌദിയുടെ വിവിധ ഭാഗങ്ങളില്‍‌ വിമാനങ്ങള്‍ വൈകിയ സംഭവത്തില്‍ സൌദി എയര്‍ലൈന്‍സ് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചു. തലസ്ഥാനത്തുള്‍പ്പെടെ അനുഭവപ്പെട്ട അപ്രതീക്ഷിത തിരക്കാണ് സര്‍വീസുകള്‍ താളം തെറ്റിച്ചത്. ഇന്ത്യന്‍ വിമാനങ്ങളും ഇതേ തുടര്‍ന്ന് റീഷെഡ്യൂള്‍ ചെയ്തിരുന്നു.

സൌദി എയര്‍ലൈന്‍സ് വിമാനം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റമദാന്‍ പ്രമാണിച്ച് വന്‍ തിരക്കുണ്ട് വിമാനങ്ങളില്‍. വര്‍ധിച്ച സാഹചര്യം പരിഗണിച്ച് പല സര്‍വീസുകളും തിരക്കുള്ള ഇടങ്ങളിലേക്ക് മാറ്റി. ജിദ്ദ, റിയാദ്, മദീന വിമാനത്താവളങ്ങാണ് റമദാനോടനുബന്ധിച്ച് തിരക്കേറിയത്. റീ ഷെഡ്യൂള്‍ ചെയ്തതിന് പിന്നാലെ പൊടിക്കാറ്റും മഴയുമുള്‍പ്പെടെ പ്രതികൂല കാലാലസ്ഥയും വിനയായി. ഇതോടെ സൌദി എയര്‍ലൈന്‍സിന്റെ പല സര്‍വീസുകളും താളം തെറ്റി.

റിയാദ് വിമാനത്താവളം

വിമാനത്താവളങ്ങില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചത്.

ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെ ഇതോടെ റീ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇന്ന് മുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലെത്തി. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായി എയര്‍ലൈന്‍സും അറിയിച്ചു.

പുതിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവിയെ സല്‍മാന്‍ രാജാവ് ഉത്തരവിലൂടെ നിയമിച്ചു.

ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെ ഇതോടെ റീ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇന്ന് മുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലെത്തി. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായി എയര്‍ലൈന്‍സും അറിയിച്ചു.

Similar Posts