കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ജവാസാത്ത് കാര്യാലയം പ്രവർത്തനം ആരംഭിച്ചു
|നാല്‍പതാം നമ്പർ റോഡിൽ കെഎൻപിസി മന്ദിരത്തിനടുത്തായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കാര്യാലയങ്ങൾ പ്രവർത്തനം തുടങ്ങിയത്
കുവൈത്തിലെ അഹമദിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ജവാസാത്ത് കാര്യാലയം പ്രവർത്തനം ആരംഭിച്ചു. പാസ്പോർട്ട് പൌരത്വകാര്യം. റെസിഡൻസി അഫയേർസ് , ട്രാഫിക് എന്നീ വകുപ്പുകളാണ് അഹമദിയിലെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്.
നാല്‍പതാം നമ്പർ റോഡിൽ കെഎൻപിസി മന്ദിരത്തിനടുത്തായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കാര്യാലയങ്ങൾ പ്രവർത്തനം തുടങ്ങിയത് .
പരാതികളുമായത്തെുന്നവരുടെ പ്രശ്നങ്ങളിൽ എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു കൊടുക്കണമെന്നും ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് ആളുകൾ പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ആഭ്യന്തര മന്ത്രി ഷെയ്ഖ് മുഹമദ് അൽ ഖാലിദ് അൽ സബാഹ് പറഞ്ഞു. ഉദ്ഘാടന ശേഷം മന്ത്രി രണ്ട് കാര്യാലയങ്ങളും സന്ദർശിച്ച് പ്രവര്ത്തനങ്ങൾ വിലയിരുത്തി . അഹമദി ഗവർണർ ശൈഖ് ഫവാസ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആഭ്യന്തമന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. ജനറൽ സുലൈമാൻ ഫഹദ് അൽ ഫഹദ്, ഗതാഗതകാര്യ അണ്ടർ സെക്രട്ടറി കേണല്‍ അബ്ദുല്ല അൽ മുഹന്ന എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റേതുള്‍പ്പെടെ പല സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്‍റ് കാര്യാലയങ്ങളും വാടകക്ക് പ്രവർത്തിക്കുന്ന അവസ്ഥ പൂർണ്ണമായി ഇല്ലാതാക്കുമെന്നും അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.