സൗദി ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും
|മുന്നൂറോളം സംവിധായകരും കലാ കാരന്മാരും മേളയില്‍ പങ്കെടുത്തു
വെള്ളിത്തിരയില്‍ സൗദിയുടെ ചലച്ചിത്ര ഭാഷയെ അടയാളപ്പെടുത്തി മൂന്നാമത് സൗദി ചലച്ചിത്രോത്സവം ഇന്ന് അവസാനിക്കുന്നു. ചലച്ചിത്ര ലോകത്തിന് അധികം പരിചയമില്ലാത്ത സൗദി സംവിധായകരൊരുക്കിയ അറബ് ദൃശ്യങ്ങളുടെ മേളപ്പെരുക്കം ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തിയത്.
മുന്നൂറോളം സംവിധായകരും കലാ കാരന്മാരും മേളയില്‍ പങ്കെടുത്തു. നവാകതര്‍ കൂടുതലായി ഈ രംഗത്തേക്ക് കടന്നു വരാന്‍ മേള സഹായിച്ചിട്ടുണ്ട് . ജിദ്ദയിലെ ഇഫ്ഫത് വനിതാ സര്വകലാശാലയിലെ നൂറ്റി അമ്പതോളം വിധ്യാര്‍ഥിനികളാണ് മേളയില്‍ പങ്കെടുക്കുന്നത്. വെള്ളിത്തിരയില്‍ സൗദിയുടെ കൈയൊപ്പ് ചാര്‍ത്തിയ രണ്ട് മേളകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് അഞ്ചു ദിവസം നീണ്ടു നിന്ന മൂന്നാമത് ചലച്ചിത്രോത്സവം അവസാനിക്കുന്നത്.
റാകാന്‍ അല്‍ ഹര്‍ബി സംവിധാനം ചെയ്ത 'റാന അലാ ഖുലൂബിഹിം', ഹാജര്‍ അന്നഈമിയുടെ 'അമല്‍', മുഹമ്മദ് സല്‍മാന്‍ അണിയിച്ചൊരുക്കിയ 'അസ്ഫര്‍' എന്നീ ചിത്രങ്ങളായിരുന്നു ഉദ്ഘാടന സദസില്‍ പ്രദര്‍ശിപ്പിച്ചത്. ഹിന്ദ് അല്‍ ജമ്പി ചെയ്ത 'ബംപ്' സൗദി അറേബ്യയില്‍ സ്ത്രീകളുടെ തൊഴില്‍, സാമൂഹിക,സാമ്പത്തിക രംഗത്തെ വിളിച്ചോതുന്നതായിരിന്നു.
കലാരംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച പ്രമുഖ വ്യക്തികളെ മേളയില്‍ ആദരിച്ചു. കറം ബാസിഈ, സഅദ് അല്‍ ഫരീഹ് എന്നിവര്‍ ആദരം ഏറ്റുവാങ്ങി. സൗദിയിലെ സ്ത്രീ മുന്നേറ്റം, പ്രണയം, വൈവാഹിക ജീവിതം , തൊഴില്‍ , കുട്ടികളുടെ പരിപാലനം എന്നിവ പ്രമേയാക്കിയാണ് ഒട്ടു മിക്ക ഹ്രസ്വ ചിത്രങ്ങള്‍ പ്രദര്‍പ്പിച്ചത്. കൂടുതല്‍ യുവാകള്‍ ഈ രംഗത്തേക്ക് വരുന്നത് വലിയ പ്രതീക്ഷയാണ് സംഘാടകര്‍ക്ക് നല്‍കുന്നത്. വരും ദിവസങ്ങളില്‍ സൗദിയിലെ മറ്റു മേഖലിയിലേക്കും ചലന ചിത്രോല്‍സവം വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് സംഘാടകര്‍.