Gulf
മോദിക്ക് സൌദിയില്‍ ഊഷ്മള സ്വീകരണംമോദിക്ക് സൌദിയില്‍ ഊഷ്മള സ്വീകരണം
Gulf

മോദിക്ക് സൌദിയില്‍ ഊഷ്മള സ്വീകരണം

admin
|
14 May 2016 10:50 AM GMT

പ്രഥമ സൌദി സന്ദര്‍ശനത്തിനായി റിയാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് സൌദി ഭരണാധികാരികള്‍ നല്‍കിയത്.

പ്രഥമ സൌദി സന്ദര്‍ശനത്തിനായി റിയാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് സൌദി ഭരണാധികാരികള്‍ നല്‍കിയത്. വിശിഷ്ട ബഹുമതിയായ കിംങ് അബ്ദുല്‍ അസീസ് പട്ടം നല്‍കി സല്‍മാന്‍ രാജാവ് മോദിയെ ആദരിച്ചു. കിരീടാവകാശികള്‍ ഉള്‍പ്പെയുള്ള വിവിധ മന്ത്രിമാര്‍ കിംങ് സഊദ് അതിഥി കൊട്ടാരത്തിലെത്തി മോദിയെ സന്ദര്‍ശിച്ചു.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൌദി ഭരണ സിരാകേന്ദ്രമായ യമാമ കൊട്ടാരത്തിലെത്തിയത്. സല്‍മാന്‍ രാജിന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച ശേഷം സൌദി രാജകുടുംബാംഗങ്ങളെയും മന്ത്രിമാരെയും അദ്ദേഹം പരിചയപ്പെട്ടു.

പ്രധാനമന്ത്രിക്ക് ബഹുമാനാര്‍ഥം സല്‍മാന്‍ രാജാവ് ഉച്ചവിരുന്നും ഒരുക്കിയിരുന്നു. സൗദി അറേബ്യയുടെ പരമോന്നത സിവില്‍ ബഹുമതിയായ കിങ് അബ്ദുല്‍ അസീസ് വിശിഷ്ട പട്ടം സല്‍മാന്‍ രാജാവ് മോദിയെ അണിയിച്ചു. സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അതിഥി കൊട്ടാരത്തില്‍ തിരിച്ചത്തെിയ മോദിയെ അമീര്‍ മുഹമ്മദ് ബിന്‍ നായിഫും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും പ്രത്യേകമായി കണ്ട് ചര്‍ച്ച നടത്തി. പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഈ കൂടിക്കാഴ്ചയില്‍ ധാരണയായതായാണ് സൂചന.

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് ഉള്‍പ്പെടെയുള്ളവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. രാവിലെ സൌദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍, ആരോഗ്യ മന്ത്രിയും സൌദി അരാംകോ തലവനുമായ എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹും മോദിയെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. റിയാദ് ഇന്ത്യന്‍ എംബസിയിലെയും ജിദ്ദ കോണ്‍സുലേറ്റിലെയും ഉദ്യോഗസ്ഥരുമായി ഫോട്ടോക്ക് പോസ് ചെയ്താണ് പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് മടങ്ങിയത്.

Similar Posts