ഫിലിപ്പൈന്‍സിന്റെ സാംസ്കാരിക സവിശേഷതകള്‍ പങ്കുവെച്ച് പിനോയ് ഫിയസ്റ്റ
|ഫിലിപ്പൈന്‍സിന്റെ സാംസ്കാരിക സവിശേഷതകൾ പങ്കു വെച്ച് ബഹ്റൈനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ജുഫൈര്‍ മാളില്‍ പിനോയ് ഫിയസ്റ്റ സംഘടിപ്പിച്ചു.
ഫിലിപ്പൈന്‍സിന്റെ സാംസ്കാരിക സവിശേഷതകൾ പങ്കു വെച്ച് ബഹ്റൈനിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ജുഫൈര്‍ മാളില്‍ പിനോയ് ഫിയസ്റ്റ സംഘടിപ്പിച്ചു. ഫിലിപ്പൈൻ സമൂഹത്തിന്റെ പങ്കാളിത്തത്തോടെയായിരുന്നു മേള. ഫിലിപ്പൈൻ സമൂഹത്തിന്റെ ജീവിതരീതികളും കലാ സാംസ്കാരിക പ്രവർത്തനനങ്ങളും പങ്കു വെച്ചാണ് പിനോയ് ഫിയസ്റ്റ സംഘടിപ്പിച്ചത്.
ബഹ് റൈനിലെ ഫിലിപ്പൈൻസ് അംബാസഡർ അൽഫോൻസോ എ. വേർ ഉദ്ഘാടനം നിർവഹിച്ചു. ഫിലിപ്പിനോ നൃത്ത പരിപാടികളും സംഗീതവുമായിരുന്നു മേളയുടെ പ്രധാന ആകർഷണം. പരിപാടിയിൽ ഫിലിപ്പൈൻ ഉൽ പന്നങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. ഫിലിപ്പൈൻസ് സമൂഹത്തിന്റെ സവിശേഷതകൾ സ്വദേശികൾക്കും പ്രവാസികൾക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചതെന്ന് ലുലു റീജിയണൽ ഡയരക്ടർ ജൂസർ രൂപവാല പറഞ്ഞു . ഫിലിപ്പിനോ സമൂഹത്തിന് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകിയ സ്ഥാപനമെന്ന നിലയ്ക്ക് പരിപാടിക്ക് ഓരോ വർഷവും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.