Gulf
ചൂടിലുരുകുന്ന വഴിയാത്രക്കാര്‍ക്കായി കുപ്പിവെള്ളവുമായി മുഹമ്മദ് ഫിറോസ്ചൂടിലുരുകുന്ന വഴിയാത്രക്കാര്‍ക്കായി കുപ്പിവെള്ളവുമായി മുഹമ്മദ് ഫിറോസ്
Gulf

ചൂടിലുരുകുന്ന വഴിയാത്രക്കാര്‍ക്കായി കുപ്പിവെള്ളവുമായി മുഹമ്മദ് ഫിറോസ്

Jaisy
|
11 Sep 2016 8:12 AM GMT

ദോഹ കോര്‍ണീഷില്‍ സായാഹ്ന സവാരിക്കെത്തുന്നവര്‍ക്കായി ദിവസം ശരാശരി 350 ലധികം ബോട്ടില്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്

വേനല്‍ ചൂടില്‍ വഴിയാത്രക്കാര്‍ക്കായി തണുപ്പിച്ച കുപ്പിവെള്ളം ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്യുകയാണ് ഖത്തറിലെ ഒരു സ്വദേശി പൗരന്‍. ദോഹ കോര്‍ണീഷില്‍ സായാഹ്ന സവാരിക്കെത്തുന്നവര്‍ക്കായി ദിവസം ശരാശരി 350 ലധികം ബോട്ടില്‍ വെള്ളമാണ് വിതരണം ചെയ്യുന്നത്.

ദോഹയുടെ ഹൃദയഭാഗത്തെ വിശാലമായ കടല്‍തീരത്ത് സായാഹ്ന സവാരിക്കെത്തുന്നവര്‍ക്കായി കുപ്പിവെള്ളം തണുപ്പിച്ച് കാത്തിരിക്കുകയാണ് ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ഫിറോസ് . ഇദ്ധേഹത്തിന്റെ സ്‌പോണ്‍സറാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി വേനലില്‍ ഇവിടെ സൗജന്യ കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കിയത് രണ്ട് വര്‍ഷമായി ഫിറോസിന് തന്നെയാണ് വിതരണചുമതല. അഞ്ചു കിലോമീറ്ററിലധികം നീളംവരുന്ന കോര്‍ണീഷില്‍ സവാരിക്കും വ്യായാമത്തിനുമായെത്തുന്ന പല ദേശക്കാരായ മനുഷ്യാരാണ് ഇവിടെ നിന്ന് മനസ്സും ശരീരവും തണുപ്പിക്കുന്നത് .

വൈകുന്നേരം നാലു മണിയോടെ കോര്‍ണീഷിലെ നടപ്പാതയുടെ ഓരത്ത് ഐസ് പെട്ടികളില്‍ വെള്ളക്കുപ്പികളുമായി ഫിറോസെത്തും 35 ബോട്ടുലുകള്‍ വീതമുള്ള 10 പെട്ടി കുടിവെള്ളമാണ് ദിവസം ശരാശരി വിതരണം ചെയ്യുന്നത് . ദൃതിയില്‍ നടന്നും വേഗത്തില്‍ ഓടിയും മുന്നോട്ടു പോകുന്നവര്‍ ഫിറോസിന്റെ മുന്നിലെത്തിയാല്‍ വേഗത കുറക്കും . തണുപ്പിച്ച വെള്ളം കുടിച്ച് ക്ഷീണം തീര്‍ത്ത ശേഷമാണ് പിന്നെയുള്ള നടത്തം .വ്യായാമത്തിലേര്‍പ്പെട്ടവര്‍ക്ക് മഗ്രിബ് ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കനായി പാതയോരത്തെ പുല്‍ത്തകിടിയില്‍ ഇവര്‍ പരവതാനി വിരിച്ച് സൗകര്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .

Similar Posts