ദുരിത ജീവിതത്തിനൊടുവില്‍ ശശിധരന്‍ നാട്ടിലേക്ക്
|തൊഴില്‍ പീഡനം സഹിക്കവയ്യാതെ എംബസിയില്‍ അഭയം തേടിയ ഇദ്ദേഹം 5 മാസത്തോളമായി ഔട്ട് പാസിനായുള്ള കാത്തിരിപ്പിലായിരുന്നു.
ഒന്നര വര്‍ഷത്തെ ദുരിത ജീവിതത്തിനൊടുവില്‍ സുമനസ്സുകളുടെ സഹായത്തോടെ ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് തിരൂര്‍ നിറമരുതൂര്‍ സ്വദേശി ശശിധരന്‍. തൊഴില്‍ പീഡനം സഹിക്കവയ്യാതെ എംബസിയില്‍ അഭയം തേടിയ ഇദ്ദേഹം 5 മാസത്തോളമായി ഔട്ട് പാസിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടെ നാട്ടിലെ ഇദ്ദേഹത്തിന്റെ വീട് ജപ്തി ഭീഷണി നേരിടുന്നുമുണ്ട്.
ഖത്തറിലെ ഇന്ത്യന്‍ എംബസിക്കുമുമ്പിലെ കാര്‍ഷെഡില്‍ അഭയം തേടിയ 15 ഇന്ത്യക്കാരുടെ ദുരിത ജീവിതം മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തത് 4 മാസം മുമ്പാണ് . ഇവരില്‍ പലരും പിന്നീട് ഔട്ട് പാസെടുത്ത നാട്ടിലേക്ക് പോയെങ്കിലും കൂട്ടത്തിലെ മലയാളിയായ ശശിധരന് മാത്രം പോകാന്‍ കഴിഞ്ഞിരുന്നില്ല. സ്‌പോണ്‍സറുടെ പീഡനത്തിനിരയായ ശശിധരന് നാട്ടിലെത്താന്‍ വഴി തെളിഞ്ഞത് കഴിഞ്ഞ ദിവസമാണ് . ദുരിതങ്ങള്‍ താങ്ങാനാവാതെ ജീവിതമവസാനിപ്പിക്കണമെന്നു തോന്നിയ ഇദ്ദേഹത്തെ കൂടപ്പിറപ്പിനെപ്പോലെ കണ്ട് നെഞ്ചോട് ചേര്‍ത്ത ദോഹയിലെ സുമനസ്സുകളോട് നന്ദി പറഞ്ഞാണ് ശശിധരന്‍ നാട്ടിലേക്ക് തിരിച്ചത്
നാട്ടിലെ സുഹൃത്ത് മുഖേന തരപ്പെടുത്തിയ പരിചാരകവിസയില്‍ ദോഹയിലെത്തിയ ഇദ്ധേഹത്തിന് സ്‌പോണ്‍സറില്‍ നിന്നേല്‍ക്കേണ്ടിവന്നത് കൊടിയ പീഡനങ്ങളാണ് 11 മാസത്തിന് ശേഷം പീഡനം സഹിക്കവയ്യാതെ എംബസിയില്‍ അഭയം തേടുകയായിരുന്നു. 5 മാസത്തോളം എംബസിയുടെ കനിവിനായി കാത്തിരുന്ന ശശിധരന് സഹായവുമായെത്തിയത് കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തകരും നന്മ ഖത്തര്‍ ഫേസ് ബുക്ക് കൂട്ടായ്മയുമാണ് കെ എം സി സി പ്രവര്‍ത്തകരാണ് ടിക്കറ്റ് നല്‍കിയത് . ഇതിനിടെ ബാങ്ക്‌ലോണ്‍ തിരിച്ചടക്കാനാവാതെ നാട്ടിലെ വീട് ജപ്തി ഭീഷണിയിലുമായി. ഈ സന്ദര്‍ഭത്തിലാണ് ശശിധരന്‍ വെറും കയ്യോടെ മടങ്ങുന്നത് അപ്പോഴും അദ്ദേഹം നന്ദിയോതുകയാണ് ഖത്തറിലെ സുമനസ്സുകള്‍ക്ക്.