കുവൈത്തില്‍ പുതുക്കിയ ടാക്സി നിരക്കുകള്‍ നിലവില്‍ വരാന്‍ സമയമെടുക്കും
|ഔദ്യോഗിക നിർദേശം ലഭിക്കാത്തതിനാൽ ഏജൻസികൾ മീറ്റർ പരിഷ്കരിക്കാൻ തയായറാകാത്തതാണ് കാരണം
കുവൈത്തിൽ ടാക്സി നിരക്കുകൾ ആഭ്യന്തര മന്ത്രാലയം പുതുക്കി നിശ്ചയിച്ചെങ്കിലും പുതിയ നിരക്കുകള്‍ ടാക്സി മീറ്ററുകളിൽ എത്താൻ ഇനിയും സമയമെടുക്കും. ഔദ്യോഗിക നിർദേശം ലഭിക്കാത്തതിനാൽ ഏജൻസികൾ മീറ്റർ പരിഷ്കരിക്കാൻ തയായറാകാത്തതാണ് കാരണം. നിരക്കു പരിഷ്കരണം സംബന്ധിച്ച് വാണിജ്യ മന്ത്രാലയം ഇത് വരെ നിർദേശം നൽകിയിട്ടില്ലെന്നാണ് ഏജൻസികളുടെ വിശദീകരണം .
ടാക്സി മീറ്ററുകൾ വിതരണം ചെയ്യുന്ന അംഗീകൃത ഏജൻസികൾക്ക് നിരക്ക് വർദ്ധന വലിയ അനുഗ്രഹമാണ് .അഞ്ചു ദിനാർ ആണ് ഒരു മീറ്റർ അപ്‌ഡേറ് ചെയ്യാനുള്ള ചാർജ് . വിവിധ ഇനങ്ങളിലായുള്ള 18000ത്തോളം ടാക്സികള്‍ മീറ്റര്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ വന്‍ തുകയാണ് ഏജൻസികൾക്ക് ലഭിക്കുക. എന്നാൽ വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശം ലഭികാത്തതു കാരണം മീറ്റർ അപ്‌ഡേറ്റ് ചെയ്തു നൽകാൻ കമ്പനികൾ തയ്യാറാകുന്നില്ല . വ്യാഴാഴ്ച വൈകുന്നേരം വരെ ഇത് സംബന്ധിച്ച നിർദേശം ഒന്നും ഏജൻസികൾക്ക് ലഭിച്ചിട്ടില്ല . തുടര്‍ന്നുള്ള ദിവസങ്ങള്‍ അവധിയായതിനാല്‍ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടതുണ്ട്. ഞായറാഴ്ച താരിഫ് പുതുക്കൽ ആരംഭിച്ചാലും മുഴുവന്‍ ടാക്സികളും അപ്ഗ്രേഡ് ചെയ്ത മീറ്ററുകളുമായി നിരത്തിലത്തൊന്‍ സമയമെടുക്കും .ഒമ്പതു ദിവസത്തെ ബലി പെരുന്നാള്‍ അവധിയും കൂടി കണക്കിലെടുക്കുമ്പോള്‍ ദിവസങ്ങള്‍ നീണ്ടുപോവുന്ന സാഹചര്യമുണ്ട്. മീറ്റർ നിരക്കനുസരിച്ചാണ് ടാക്സികള്‍ ഓടുന്നത് എന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കുമെന്നാണ് ഗാതാഗത വകുപ്പ് അറിയിച്ചത് . 14 വര്‍ഷം മുമ്പത്തെ മീറ്റര്‍ നിരക്കിലാണ് നിലവിൽ രാജ്യത്തെ ടാക്‌സികൾ സർവീസ് നടത്തുന്നത്.