Gulf
പ്രവാസി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതി പരിഷ്കരിച്ചുപ്രവാസി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതി പരിഷ്കരിച്ചു
Gulf

പ്രവാസി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതി പരിഷ്കരിച്ചു

Jaisy
|
6 Dec 2016 12:50 PM GMT

കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് പരിഷ്കരണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വെളിപ്പെടുത്തി

പ്രവാസി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതി പരിഷ്കരിച്ചു. കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് പരിഷ്കരണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വെളിപ്പെടുത്തി.

ഇന്ത്യന്‍ വംശജര്‍, എന്‍.ആര്‍.ഐക്കാര്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യന്നവരുടെ മക്കള്‍, എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ (ഇ.സി.ആര്‍ രാജ്യങ്ങള്‍) ജോലി ചെയ്യുന്നവര്‍ എന്നിവരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യന്നവരുടെ ഇന്ത്യയില്‍ പഠിക്കുന്ന മക്കളും സ്കോളര്‍ഷിപ്പിന് അര്‍ഹരാണ്. സ്കോളര്‍ഷിപ് ലഭിക്കുന്നവരുടെ എണ്ണം 100ല്‍ നിന്ന് 150 ആയി വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഇ.സി.ആര്‍ രാജ്യങ്ങളിലുള്ളവരുടെ മക്കള്‍ക്കായാണ് 50 എണ്ണം കൂട്ടിയത്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തിയതി ഒക്ടോബര്‍ 14. കൂടുതല്‍ വിവരങ്ങള്‍ http://spdcindia.gov.in വെബ്സൈറ്റില്‍ ലഭിക്കും.

Similar Posts