Gulf
ബഹ്റൈനിൽ വിദേശ കമ്പനികള്‍ക്ക് 100 ശതമാനം നിക്ഷേപത്തിന് അനുമതിബഹ്റൈനിൽ വിദേശ കമ്പനികള്‍ക്ക് 100 ശതമാനം നിക്ഷേപത്തിന് അനുമതി
Gulf

ബഹ്റൈനിൽ വിദേശ കമ്പനികള്‍ക്ക് 100 ശതമാനം നിക്ഷേപത്തിന് അനുമതി

Subin
|
21 Dec 2016 11:47 PM GMT

പുതിയ നിയമം വഴി നേരത്തെ ബഹ്റൈൻ പൗരന്മാർക്ക് മാത്രം അനുമതി നല്‍കിയിരുന്ന വ്യാപാരമേഖലകളിലും ഇനി മുതൽ വിദേശ നിക്ഷേപകർ എത്തും.

ബഹ്റൈനിൽ വിദേശ കമ്പനികള്‍ക്ക് 100 ശതമാനം നിക്ഷേപത്തിന് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചു. വിദേശ നിക്ഷേപകർക്ക് വിവിധ മേഖലകളിൽ നൂറു ശതമാനം ഓഹരിയുമായി സ്ഥാപനങ്ങൾ തുടങ്ങാനാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അനുവാദം നൽകിയത്.

ടൂറിസം, വിവരസാങ്കേതിക വിദ്യ, നിര്‍മ്മാണം തുടങ്ങിയ മേഖലകളിൽ 100 ശതമാനം നിക്ഷേപം അനുവദിക്കും. പുതിയ നിയമം വഴി നേരത്തെ ബഹ്റൈൻ പൗരന്മാർക്ക് മാത്രം അനുമതി നല്‍കിയിരുന്ന വ്യാപാരമേഖലകളിലും ഇനി മുതൽ വിദേശ നിക്ഷേപകർ എത്തും.

പരിഷ്കാരം നടപ്പിലാക്കുക വഴി രാജ്യത്ത് വിവിധ മേഖലകളില്‍ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ വാണിജ്യ, ടൂറിസം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തീരുമാനം വിദേശ നിക്ഷേപരംഗത്ത് വൻ പുരോഗതിക്ക് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.

Related Tags :
Similar Posts