Gulf
കുവൈത്തില്‍ ഇനി തൊഴില്‍ പെര്‍മിറ്റ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കാംകുവൈത്തില്‍ ഇനി തൊഴില്‍ പെര്‍മിറ്റ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കാം
Gulf

കുവൈത്തില്‍ ഇനി തൊഴില്‍ പെര്‍മിറ്റ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കാം

admin
|
1 Jan 2017 9:41 AM GMT

തൊഴില്‍ പെര്‍മിറ്റ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കാന്‍ സൗകര്യമൊരുക്കുമെന്നു കുവൈത്ത് മാനവവിഭവശേഷി വകുപ്പ്.

തൊഴില്‍ പെര്‍മിറ്റ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കാന്‍ സൗകര്യമൊരുക്കുമെന്നു കുവൈത്ത് മാനവവിഭവശേഷി വകുപ്പ്. കെ നെറ്റ് വഴി ഫീസ് സ്വീകരിക്കുന്ന സംവിധാനം ഒരാഴ്ചക്കുള്ളില്‍ നിലവില്‍ വരും. ശമ്പളം വൈകിക്കുന്ന കമ്പനികള്‍ തൊഴിലാളികള്‍ക്ക് പിഴ നല്‍കണമെന്നും മാന്‍ പവര്‍ അതോറിറ്റി അറിയിച്ചു.

വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കായി അതോറിറ്റി ഓഫീസില്‍ പോകുന്നതിനു പകരം ഓണ്‍ലൈനിലൂടെ ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന സംവിധാനമാണ് തൊഴില്‍ മന്ത്രാലയത്തിനു കീഴിലെ മാനവവിഭവശേഷി വകുപ്പ് ഒരുക്കുന്നത്. സ്ഥാപനങ്ങളിലെ കെനെറ്റ് മെഷീനുകള്‍ വഴി ഫീസ് സ്വീകരിക്കുന്നതിനുള്ള സൗകര്യം അടുത്ത ആഴ്ചമുതല്‍ നിലവില്‍ വരുമെന്നു പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ അഹമദ് അല്‍ മൂസ പറഞ്ഞു. തൊഴില്‍ നിയമ ലംഘകര്‍ക്കു ശിക്ഷ വര്‍ധിപ്പിക്കുന നിയമ ഭേദഗതി പ്രാബല്യത്തിലായതായും അദ്ദേഹം അറിയിച്ചു.

സ്വന്തം സ്‌പോന്‍സര്‍ഷിപ്പില്‍ അല്ലാത്ത വിദേശിയെ ജോലിക്ക് വെച്ചാല്‍ മൂന്നു വര്‍ഷം തടവും 2000 മുതല്‍ 10000 വരെ ദിനാര്‍ പിഴയും ആണ് ശിക്ഷ. ശമ്പളം ബാങ്ക് അക്കൌണ്ട് വഴി നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകും. അഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനം നിര്‍ബന്ധമായും ശമ്പളം ബാങ്ക് വഴി നല്‍കിയിരിക്കണം. ശമ്പളം നല്‍കുന്നതില്‍ കാലതാമസം നേരിട്ടാല്‍ മാസ ശമ്പളത്തിന്റെ ഒരു ശതമാനം തൊഴിലാളിക്ക് പിഴയായി നല്‍കണം എന്നും ഭേദഗതി വ്യവസ്ഥ ചെയ്യുന്നതായി മാന്‍ പവര്‍ അതോറിറ്റി മേധാവി ചൂണ്ടിക്കാട്ടി.

Similar Posts