Gulf
ഉമ്മുല്‍ഖുവൈനും ഇനി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ഉമ്മുല്‍ഖുവൈനും ഇനി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍
Gulf

ഉമ്മുല്‍ഖുവൈനും ഇനി ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍

admin
|
6 Jan 2017 10:06 PM GMT

360 ഡിഗ്രി ദൃശ്യചാരുതയോടെ തെരുവുകളുടെ ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ യുഎഇ എമിറേറ്റായ ഉമ്മുല്‍ഖുവൈനും സ്ഥാനം പിടിച്ചു.

360 ഡിഗ്രി ദൃശ്യചാരുതയോടെ തെരുവുകളുടെ ചിത്രങ്ങള്‍ ലഭ്യമാക്കുന്ന ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ യുഎഇ എമിറേറ്റായ ഉമ്മുല്‍ഖുവൈനും സ്ഥാനം പിടിച്ചു. നഗരത്തിലെ പ്രധാന തെരുവുകളെല്ലാം സ്ട്രീറ്റ് വ്യൂവില്‍ ഇനി ലഭ്യമാകും.

ഉമ്മുല്‍ഖുവൈനിലെ തെരുവുകള്‍, പരമ്പരാഗത പ്രദേശങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബീച്ച് ഗാര്‍ഡന്‍, ഓള്‍ഡ് ടൗണ്‍ പ്രദേശം, നാഷണല്‍ മ്യൂസിയം, സോവിയറ്റ് കാലഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട കാര്‍ഗോ വിമാനം തുടങ്ങിയവയെല്ലാം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയും. ലോകത്തെവിടെ നിന്നും ഇന്റര്‍നെറ്റ് സഹായത്തോടെ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. ദുബൈ, അബുദബി, ഷാര്‍ജ എന്നിവക്ക് പുറമെ ഉമ്മുല്‍ഖുവൈന്‍ കൂടി സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തിയത് പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഏറെ സഹായകമാകുമെന്ന് ഗൂഗിള്‍ മിഡിലീസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് മുറാദ് പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് താമസ കേന്ദ്രങ്ങളുടെയും റസ്റ്റോറന്റുകള്‍, കഫേകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളുടെയും ദൃശ്യങ്ങള്‍ അതത് സ്ഥലങ്ങളില്‍ പോകാതെ തന്നെ കാണാമെന്നതാണ് സ്ട്രീറ്റ് വ്യൂവിന്റെ പ്രത്യേകത. പ്രത്യേക തരം കാമറകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. പിന്നീട് ചിത്രങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് 360 ഡിഗ്രി ദൃശ്യാനുഭവം ലഭ്യമാക്കും.

Similar Posts