Gulf
അബൂദാബി ഹോട്ടല്‍ താമസത്തിന് ബില്ലിന് പുറമെ ഇനി മുനിസിപ്പാലിറ്റി ഫീസും ടൂറിസം ഫീസുംഅബൂദാബി ഹോട്ടല്‍ താമസത്തിന് ബില്ലിന് പുറമെ ഇനി മുനിസിപ്പാലിറ്റി ഫീസും ടൂറിസം ഫീസും
Gulf

അബൂദാബി ഹോട്ടല്‍ താമസത്തിന് ബില്ലിന് പുറമെ ഇനി മുനിസിപ്പാലിറ്റി ഫീസും ടൂറിസം ഫീസും

admin
|
13 Jan 2017 7:45 AM GMT

ഹോട്ടല്‍ ബില്ലിന്റെ നാലുശതമാനമാണ് മുനിസിപ്പാലിറ്റി ഫീസായി ഈടാക്കുക.

അബൂദബിയിലെ ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ ഇനി മുതല്‍ ഹോട്ടല്‍ബില്ലിന് പുറമെ മുനിസിപ്പാലിറ്റി ഫീസും ടൂറിസം ഫീസും അധികം നല്‍കേണ്ടി വരും. അടുത്തമാസം ഒന്ന് മുതല്‍ ഹോട്ടല്‍താമസക്കാരില്‍ നിന്ന് ഈ തുക ഈടാക്കി തുടങ്ങും.

ഹോട്ടല്‍ ബില്ലിന്റെ നാലുശതമാനമാണ് മുനിസിപ്പാലിറ്റി ഫീസായി ഈടാക്കുക. ഇതിന് പുറമെ താമസിക്കുന്ന ഓരോ രാത്രിക്കും 15 ദിര്‍ഹം അബൂദബി ടൂറിസം ആന്റ് കള്‍ച്ചറല്‍ അതോറിറ്റി ടൂറിസം ഫീസായി ഈടാക്കും. ജൂണ്‍ ഒന്ന് മുതല്‍ ഫീസ് ഈടാക്കാന്‍ മുഴുവന്‍ ഹോട്ടലുകള്‍ക്കും ടൂറിസം അനുബന്ധ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ലഭിച്ചു കഴിഞ്ഞു. മുനിസിപ്പാലിറ്റി ഫീസും ടൂറിസം ഫീസും രണ്ടായി തന്നെ ശേഖരിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. എമിറേറ്റിലെ അബൂദബി മുനിസിപ്പാലിറ്റി, അല്‍ഐന്‍ മുനിസിപ്പാലിറ്റി, പടിഞ്ഞാറന്‍ മേഖല മുനിസിപ്പാലിറ്റി എന്നിവക്കെല്ലാം ഇത് ബാധകമാണ്. ടൂറിസം രംഗത്തെ അറ്റകുറ്റപണികള്‍ക്കും വികസനത്തിനുമാണ് ഈ തുക വിനിയോഗിക്കുക. ഇത് ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സമ്പ്രദായമാണെന്ന് അധികൃതര്‍ വിശദീകരിച്ചു. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ പോലും അബൂദബിയില്‍ ഈടാക്കുന്ന പുതിയ ഫീസ് നാമമാത്രമമാണെന്നും ഹോട്ടലില്‍ താമസിക്കാനെത്തുന്നവര്‍ക്ക് ഇത് സാമ്പത്തികഭാരമാവില്ലെന്നും അധികൃതര്‍ പറഞ്ഞു.

Similar Posts