യമന്‍ സമാധാന ചര്‍ച്ച വിജയകരം
|കുവൈത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന യമന്‍ സമാധാന ചര്‍ച്ച വിജയകരം എന്ന് വിലയിരുത്തല്‍.
കുവൈത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന യമന്‍ സമാധാന ചര്‍ച്ച വിജയകരം എന്ന് വിലയിരുത്തല്‍. സമാധാന ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതായി യെമന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക യുഎന്‍ ദൂതന്‍ ഇസ്മായില്‍ വലദ് അശൈഖ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
സമാധാന ചര്‍ച്ചയുടെ പ്രഥമഘട്ടം മാത്രമാണ് പൂര്‍ത്തിയായതെന്നും ഭാവിയില്‍ കൂടുതല്‍ സംഭാഷണങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ഇസ്മയില്‍ വലദ് ഷെയ്ഖ് പറഞ്ഞു. എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ സൌദിയില്‍ വെച്ചായിരിക്കുമെന്ന പ്രചാരണം യുഎന്‍ ദൂതന്‍ നിഷേധിച്ചു. വെടിനിര്‍ത്തല്‍ പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാകുന്നതിനു അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ പരിശ്രമങ്ങള്‍ ആവശ്യമാണെന്നും സൗദി അറേബ്യക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യ രാഷ്ട്ര സഭ വക്താവ് ചര്‍ബല്‍ റാജിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി കുവൈത്തിലെ ബയാന്‍ കൊട്ടാരത്തില്‍ നടന്ന ചര്‍ച്ചയില്‍ യെമന്‍ സര്‍ക്കാരിനെയും ഹൂതികളെയും പ്രതിനിധീകരിച്ചു ഏഴുവീതം പേരാണ് പങ്കെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന ചര്‍ച്ച ഹൂതി വിഭാഗം എത്താതിരുന്നതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തില്‍ ആയിരുന്നു. സൗദി സംഖ്യ സേന വെടിനിര്‍ത്തല്‍ പാലിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൂത്തികള്‍ അവസാന നിമിഷം പിന്മാറിയത്. തുടര്‍ന്നു ഇസ്മായില്‍ വലദ് ഷെയ്ഖ് നടത്തിയ അനുരഞ്ജനശ്രമങ്ങള്‍ക്കൊടുവിലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഹൂത്തി പ്രതിനിധികള്‍ കുവൈത്തിലെത്തിയത്.