Gulf
ദുബൈയില്‍ തഖ്ദീര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചുദുബൈയില്‍ തഖ്ദീര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Gulf

ദുബൈയില്‍ തഖ്ദീര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Alwyn
|
26 Jan 2017 12:04 PM GMT

കമ്പനികള്‍ ഓണ്‍ലൈനായാണ് പുരസ്കാരത്തിന് അപേക്ഷിക്കേണ്ടത്. ഇതിനായി പ്രത്യേക വെബ്‍സൈറ്റ് തുറന്നു.

ദുബൈയില്‍ മികച്ച തൊഴിലാളി ക്ഷേമ പ്രവര്‍ത്തനം നടത്തുന്ന നിര്‍മാണ കമ്പനികള്‍ക്ക് നല്‍കുന്ന തഖ്ദീര്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കമ്പനികള്‍ ഓണ്‍ലൈനായാണ് പുരസ്കാരത്തിന് അപേക്ഷിക്കേണ്ടത്. ഇതിനായി പ്രത്യേക വെബ്‍സൈറ്റ് തുറന്നു.

തൊഴിലാളികളോടുള്ള സ്ഥാപനത്തിന്റെ പെരുമാറ്റം വിലയിരുത്തി തരംതിരിച്ചശേഷം നക്ഷത്രപദവി നല്‍കുന്നതാണ് തഖ്ദീര്‍ അവാര്‍ഡിന്റെ രീതി. www.taqdeeraward.ae എന്നതാണ് വെബ്‍സൈറ്റ് വിലാസം. അവാര്‍ഡിനാവശ്യമായ രേഖകള്‍ കമ്പനികള്‍ക്ക് ഈ വെബ്‍സൈറ്റിലൂടെ സമര്‍പ്പിക്കാം. ആദ്യമായാണ് അവാര്‍ഡ് നടപടികള്‍ ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കുന്നത്. അവാര്‍ഡിനെക്കുറിച്ച പൂര്‍ണവിവരങ്ങളും വെബ്‍സൈറ്റില്‍ ലഭ്യമാകുമെന്ന് അവാര്‍ഡ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. 282 നിര്‍മാണ കമ്പനികളാണ് ദുബൈയിലുള്ളത്. അഞ്ചുലക്ഷത്തോളം തൊഴിലാളികള്‍ ഈ കമ്പനികള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. വരുംവര്‍ഷങ്ങളില്‍ മറ്റു കമ്പനികളെയും ഫ്രീസോണ്‍ കമ്പനികളെയും അവാര്‍ഡിന് പരിഗണിക്കും.

ഒന്ന് മുതല്‍ അഞ്ച് വരെ നക്ഷത്രപദവി നല്‍കിയാണ് കമ്പനികളെ ആദരിക്കുക. ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പദവി ലഭിക്കുന്ന കമ്പനികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇവക്ക് സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണന നല്‍കും. സ്ഥാപന ഉടമകളെ പ്രത്യേക ചടങ്ങില്‍ ആദരിക്കുകയും ചെയ്യും.

Similar Posts