Gulf
എക്സ്പോ ട്വന്റി ട്വന്റിയുടെ പുതിയ ലോഗോ പുറത്തിറക്കിഎക്സ്പോ ട്വന്റി ട്വന്റിയുടെ പുതിയ ലോഗോ പുറത്തിറക്കി
Gulf

എക്സ്പോ ട്വന്റി ട്വന്റിയുടെ പുതിയ ലോഗോ പുറത്തിറക്കി

admin
|
26 Jan 2017 9:25 AM GMT

ദുബൈ ഭരണാധികാരിയാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്

ദുബൈ ആതിഥേയത്വം വഹിക്കുന്ന എക്സ്പോ ട്വന്റി ട്വന്റി അന്താരാഷ്ട്ര പ്രദര്‍ശനത്തിന്റെ പുതിയ ലോഗോ പുറത്തിറക്കി. ബുര്‍ജ് ഖലീഫക്ക് സമീപം തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിന് മുന്നില്‍ ദുബൈ ഭരണാധികാരിയാണ് പുതിയ ലോഗോ പ്രഖ്യാപിച്ചത്.

മനസുകളെ ബന്ധിപ്പിച്ച് ഭാവിയുടെ നിര്‍മാണം എന്ന സന്ദേശവുമായാണ് എക്സ്പോ 2020 യുടെ പുതിയ ലോഗോ. ഈ വിഷയത്തില്‍ ലോഗോ ഒരുക്കാന്‍ നടത്തിയ മല്‍സരത്തില്‍ 19,000 ഡിസൈനര്‍മാരാണ് ലോഗോ മാതൃകകള്‍ സമര്‍പ്പിച്ചത്. യു എ ഇ സ്വദേശിയായ മൗസ അല്‍ മന്‍സൂറിയുടെ ലോഗോയാണ് അവസാനഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പട്ടത്. മൂവായിരം വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തിയ ദുബൈയിലെ ശുറൂഖുല്‍ ഹദീദ് മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയ ആഭരണങ്ങളുടെ മാതൃകയില്‍ നിന്നാണ് പുതിയ ലോഗോ രുപപ്പെടുത്തിയിരിക്കുന്നത്. പുതിയ ലോഗോ പ്രഖ്യാപിച്ചയുടന്‍ ബൂര്‍ജ് ഖലീഫയിലും ബുര്‍ജുല്‍ അറബിലും ലോഗോ തെളിഞ്ഞു കത്തി. മികച്ച ഡിസൈനര്‍ക്ക് ശൈശ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍മക്തും പുരസ്കാരം സമ്മാനിച്ചു.

Similar Posts