Gulf
ആര്യവേപ്പിനെ ഗള്‍ഫ് നാടുകളില്‍ ജനകീയമാക്കാനുള്ള ശ്രമത്തില്‍ ശിവപ്രസാദ്ആര്യവേപ്പിനെ ഗള്‍ഫ് നാടുകളില്‍ ജനകീയമാക്കാനുള്ള ശ്രമത്തില്‍ ശിവപ്രസാദ്
Gulf

ആര്യവേപ്പിനെ ഗള്‍ഫ് നാടുകളില്‍ ജനകീയമാക്കാനുള്ള ശ്രമത്തില്‍ ശിവപ്രസാദ്

Jaisy
|
3 Feb 2017 8:33 AM GMT

സൌദി കാര്‍ഷികമേളയില്‍ കമ്പനിയുടെ സ്റ്റാളില്‍ നിരവധി പേരാണ് വേപ്പിന്റെ ഗുണവശങ്ങള്‍ അന്വേഷിച്ചെത്തിയത്

മരുഭൂമിയിലെ കാലാവസ്ഥക്ക് അനുയോജ്യമായ ആര്യവേപ്പിനെ ഗള്‍ഫ് നാടുകളില്‍ ജനകീയമാക്കാനുള്ള ശ്രമത്തിലാണ് ദുബൈ കേന്ദ്രമായ ഗ്രീന്‍ സീ അഗ്രിക്കള്‍ച്ചറല്‍ പ്രോഡക്ട് കമ്പനി. കാര്‍ഷിക സര്‍വ്വകലാശാലയിലെ മുന്‍ റിസര്‍ച്ച് അസോസിയേറ്റഡ് ഡയറക്ടര്‍ ഡോ. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി സൌദിയില്‍ പ്രചരണം നടത്തുകയാണ്. സൌദി കാര്‍ഷികമേളയില്‍ കമ്പനിയുടെ സ്റ്റാളില്‍ നിരവധി പേരാണ് വേപ്പിന്റെ ഗുണവശങ്ങള്‍ അന്വേഷിച്ചെത്തിയത്.

മരുഭൂമിയില്‍ വെച്ചുപിടിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ മരമാണ് വേപ്പ്. വേപ്പിന് വളരാന്‍ കുറഞ്ഞ വെള്ളം മാത്രം മതി. അതോടൊപ്പം ആഴത്തില്‍ വേരുകളില്ലാത്തതിനാല്‍ കെട്ടിടങ്ങള്‍ക്കും പൈപ്പുകള്‍ക്കും പ്രശ്നങ്ങളുണ്ടൊക്കുകയുമില്ല. ഏത് കാലാവസ്ഥയിലും പച്ചപ്പ് നിലനിര്‍ത്തുന്നതിനാല്‍ കാഴ്ചയില്‍ നല്ല ഭംഗി നിലനിര്‍ത്തുകയും ചെയ്യും. വേപ്പിന്റെ ഔഷധഗുണവും കൂടിയാകുമ്പോള്‍ ഗള്‍ഫില്‍ വളരെ സാധ്യതയാണെന്ന് ഡോ. ശിവപ്രസാദ് പറഞ്ഞു.

അറബികള്‍ നേരത്തെ തന്നെ വേപ്പിന്റെ ഗുണവശങ്ങള്‍ തിരിച്ചറിഞ്ഞവരാണ്. ഹജ്ജിന്റെ പ്രധാന ചടങ്ങ് നടക്കുന്ന അറഫയിലും മറ്റും നിരവധി വേപ്പ് മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റ് മേഖലകളില്‍ ഇപ്പോഴും ഇത് കുറവാണ്. മേളയിലെത്തിയവര്‍ വളരെ താത്പര്യത്തോടെയാണ് വിവരങ്ങള്‍ അന്വേഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ കമ്പനികളുമായി ചേര്‍ന്ന് സൌദിയില്‍ വേപ്പ് വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് ഗ്രീന്‍ സീ കമ്പനി അധികൃതര്‍.

Similar Posts