സൌദിയിലേക്ക് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ 183 ഏജന്‍സികള്‍ക്ക് അനുമതി
|വിദേശത്തുനിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ 183 ഏജന്‍സിക ള്‍ക്ക് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അനുമതി നല്‍കി.
വിദേശത്തുനിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ 183 ഏജന്‍സിക ള്‍ക്ക് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അനുമതി നല്‍കി. റിക്രൂട്ട് മേഖലയിലെ ആരോഗ്യകരമായ മല്‍സരം പ്രോല്‍സാഹിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പൂര്‍ത്തീകരിച്ച സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. 557 റിക്രൂട്ടിങ് ഏജന്‍സികളുടെ അപേക്ഷ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നും അവയില്‍ അര്‍ഹമായതിന് വൈകാതെ അംഗീകാരം നല്‍കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ 13 മേഖലയില്‍ നിന്നുള്ള വിദേശ റിക്രൂട്ടിങ് ഏജന്‍സികളെയും പരിഗണിച്ചുകൊണ്ടാണ് 183 സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതെന്ന് ഖാലിദ് അബല്‍ഖൈല്‍ വിശദീകരിച്ചു. ഏറ്റവും കൂടുതല്‍ ഏജന്‍സികള്‍ക്ക് അംഗീകാരം ലഭിച്ചത് തലസ്ഥാന നഗരമായ റിയാദ് ഉള്‍ക്കൊള്ളുന്ന മേഖലയില്‍ നിന്നാണ്. 71 റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് റിയാദില്‍ അംഗീകാരം നല്‍കിയപ്പോള്‍, ജിദ്ദ നഗരം ഉള്‍ക്കൊള്ളുന്ന മക്ക മേഖലക്ക് 38, ദമ്മാം, കോബാര്‍ നഗരങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യക്ക് 24 എന്നിങ്ങനെയാണ് അംഗീകാരം ലഭിച്ച വിഹിതം. തെക്കന്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന അസീര്‍ മേഖലയില്‍ 13, മധ്യമേഖലയിലെ അല്‍ഖസീമില്‍ 10, മദീന മേഖലയില്‍ എട്ട്, ഹാഇലില്‍ ഏഴ് എന്നിങ്ങിനെ റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അംഗീകാരം നല്‍കുകയുണ്ടായി. നജ്റാനില്‍ രണ്ട്, അല്‍ജൗഫ്, തബൂക്ക്, വടക്കന്‍ അതിര്‍ത്തി മേഖല, അല്‍ബാഹ എന്നിവിടങ്ങളില്‍ ഓരോ ഏജന്‍സികള്‍ എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. അതേസമയം മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കാത്ത 30 റിക്രൂട്ടിങ് ഏജന്‍സികളുടെ അപേക്ഷ തള്ളിയതായും വക്താവ് കൂട്ടിച്ചേര്‍ത്തു.