Gulf
സോളാര്‍ ഇംപള്‍സ്  അബൂദബിയില്‍ തിരിച്ചെത്താന്‍ വൈകുംസോളാര്‍ ഇംപള്‍സ് അബൂദബിയില്‍ തിരിച്ചെത്താന്‍ വൈകും
Gulf

സോളാര്‍ ഇംപള്‍സ് അബൂദബിയില്‍ തിരിച്ചെത്താന്‍ വൈകും

admin
|
19 Feb 2017 4:49 AM GMT

പൈലറ്റിന്റെ ശാരീരിക അസ്വാസ്ഥ്യവുമാണ് വിമാനത്തിന്റെ മടക്കയാത്ര പൂര്‍ത്തിയാക്കാന്‍ തടസമായത്

പൂര്‍ണമായും സൗരോര്‍ജത്തില്‍ പറക്കുന്ന ആദ്യ വിമാനമായ സോളാര്‍ ഇംപള്‍സ് ലോകപര്യടനം പൂര്‍ത്തിയാക്കി അബൂദബിയില്‍ തിരിച്ചെത്താന്‍ വൈകും. മോശം കാലാവസ്ഥയും പൈലറ്റിന്റെ ശാരീരിക അസ്വാസ്ഥ്യവുമാണ് വിമാനത്തിന്റെ മടക്കയാത്ര പൂര്‍ത്തിയാക്കാന്‍ തടസമായത്.

ഈജിപ്ത് തലസ്ഥാനമായ കൈയ്റോയില്‍ നിന്ന് ശനിയാഴ്ച അര്‍ധരാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ സോളാര്‍ ഇംപള്‍സ് 2 അബൂദബിയിലേക്ക് യാത്ര തിരിക്കുമെന്നാണ് അറിയിച്ചിരുന്നത്. പെട്രോളിയം ഇന്ധനം ഉപയോഗിക്കാതെ പൂര്‍ണമായും സൗരോര്‍ജത്തില്‍ പറക്കുന്ന ഈ വിമാനത്തിന്റെ ലോകപര്യടന ദൗത്യം പൂര്‍ത്തിയാക്കാനുള്ള അവസാനഘട്ടമാണ് കെയ്റോ- അബൂദബി യാത്ര. 2015 മാര്‍ച്ചിലാണ് അബൂദബിയില്‍ നിന്ന് സോളാര്‍ ഇംപള്‍സ് രണ്ട് ചരിത്ര പറക്കല്‍ ആരംഭിച്ചത്. ദൗത്യം പൂര്‍ത്തിയാക്കി റെക്കോര്‍ഡിടാന്‍ വിമാനം അബൂദബിയില്‍ മടങ്ങിയെത്തണം. വിമാനം കെയ്റോയില്‍ നിന്ന് പുറപ്പെടുന്ന ദിവസം പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കെയ്റോയില്‍ അനുഭവപ്പെടുന്ന ശക്തമായ കാറ്റിന് പുറമെ വിമാനം പറത്തേണ്ട പൈലറ്റ് ബെറ്റ്റാന്‍ഡ് പിക്കാര്‍ഡിന് സുഖമില്ലാത്തതും തടസമാണ്. കാലാവസ്ഥക്ക് അനുസരിച്ച് കെയ്റോയില്‍ നിന്ന് വിമാനം ദുബൈയിലെത്താന്‍ 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍ വരെ സമയമെടുക്കും. വയറിന് അസ്വസ്ഥതയുള്ളതിനാല്‍ ഇത്രയും നേരം വിമാനം പറത്താന്‍ കഴിയില്ലെന്ന് പൈലറ്റ് അറിയിച്ചിട്ടുണ്ട്.

Similar Posts