ഹജ്ജ് - ഉംറ തീര്‍ഥാടന വിസക്കും ഫീസ് ഏര്‍പ്പെടുത്തുന്നു
|തീര്‍ഥാടനത്തിന് വരുന്നവര്‍ രണ്ടായിരം റിയാല്‍ വീതം വിസ ഫീസ് നല്‍കേണ്ടി വരും
ഹജ്ജ് - ഉംറ തീര്‍ഥാടന വിസക്കും സൌദി അറേബ്യ ഫീസ് ഏര്‍പ്പെടുത്തുന്നു. ആദ്യ തവണ ഹജ്ജിനും ഉംറക്കുമത്തെുന്ന തീര്‍ഥാടകരുടെ വിസ ഫീസ് സൗദി സര്‍ക്കാര്‍ വഹിക്കുമെങ്കിലും ആവര്‍ത്തിച്ച് തീര്‍ഥാടനത്തിന് വരുന്നവര്‍ രണ്ടായിരം റിയാല്‍ വീതം വിസ ഫീസ് നല്‍കേണ്ടി വരും. സന്ദര്‍ശന വിസക്കും റീ എന്‍ട്രി വിസക്കുള്ള ചാര്‍ജ്ജും സൌദി അറേബ്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഫീസ് വര്‍ദ്ധനവിന് അനുവാദം നല്‍കിയത്.
ആറ് മാസത്തെ കാലാവധിയുള്ള സന്ദര്‍ശന വിസക്ക് 3000 റിയാല്‍, ഒരു വര്‍ഷത്തെ കാലാവധിയുള്ള സന്ദര്‍ശന വിസക്ക് 5000 റിയാല്‍ രണ്ട് വര്‍ഷത്തെ കാലാവധിയുള്ള സന്ദര്‍ശന വിസക്ക് 8000 റിയാല്‍ എന്നിങ്ങിനെയും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. 200 റിയാല്‍ ഫീസുണ്ടായിരുന്ന റീ-എന്‍ട്രി നിരക്ക് രണ്ട് മാസത്തെ കാലവധിക്ക് മാത്രമായി പരിമിതപ്പെടുത്തി. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഫീസുകള്‍ അടുത്ത ഹിജ്റ വര്‍ഷം മുതലാണ് പ്രാബല്യത്തില്‍ വരിക.