കുവൈത്തില്‍ പള്ളികൾ ,മത പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു
|പ്രാര്‍ഥനക്ക് എത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി
പള്ളികൾ ,മത പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മൂന്നു മാസത്തിനകം നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് കുവൈത്ത് മതകാര്യ മന്ത്രാലയം. ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി ഔകാഫ് ഇസ്ലാമികകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് ഇമാദി പറഞ്ഞു. പ്രാര്‍ഥനക്ക് എത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.
ജുമുഅ ഖുതുബ, പഠന ക്ലാസുകള്‍ തുടങ്ങി പള്ളികളില്‍ നടക്കുന്ന പരിപാടികള്‍ ഇത് വഴി കൃത്യമായി രേഖപ്പെടുത്താനാകും. ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത് മന്ത്രിസഭയാണ്. മൂന്ന് മാസത്തിനുള്ളിൽ മുഴുവൻ പള്ളികളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഇതിനായുള്ള ടെണ്ടർ നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തീവ്ര ചിന്താഗതി കൂടിവരുന്ന പശ്ചാതലത്തില്‍ ഇസ്ലാം ഉയര്‍ത്തുന്ന മാനുഷിക മൂല്യങ്ങൾക്കു കൂടുതൽ ഊന്നൽ നൽകുന്ന ഖുതുബാ കുറിപ്പുകള്‍ തയ്യാറാക്കും. ഇത് ഇമാമുമാർക്കു വിതരണം ചെയ്യുമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി പറഞ്ഞു. ഇത് അടിസ്ഥാനമാക്കി മാത്രം പ്രഭാഷണം നടത്താന്‍ ഇമാമുമാര്‍ ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുന്നവരെ തെളിവെടുപ്പിന് വിധേയമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.