എ എഫ് സി കപ്പിന്റെ ഫൈനല്‍ നാളെ ഖത്തറില്‍
|ആത്മവിശ്വാസത്തില്‍ ബംഗ്ലൂരു എഫ് സി ടീം
ഖത്തറില്‍ നടക്കുന്ന എ എഫ് സി കപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ സമ്മര്‍ദ്ദങ്ങളില്ലാതെ കളിക്കാനാവുമെന്ന് ബംഗ്ലൂരു എഫ് സി ടീം ക്യാപ്റ്റന്‍ സുവനില്ഛേത്രി മീഡിയവണിനോട്. കരിയറിലെ മികച്ച പ്രകടനം കാഴ്ചവെക്കാനൊരുങ്ങിയാണ് ടീം ദോഹയിലെത്തിയതെന്ന് മലയാളിതാരങ്ങളായ സികെ വിനീതും റിനോ ആന്റോയും പറഞ്ഞു. നാളെ വൈകിട്ട് ഖത്തര്സ്പോര്ട്സ് ക്ലബില്‍ ഇറാഖ് എയര്‍ഫോയ്സ് ടീമിനെയാണ് ഇന്ത്യന്‍ ടീം നേരിടുക. സികെ വിനീത് റിനോ ആന്റോ എന്നിവരാണ് ടീമിലെ മലയാളികള്‍
ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് സംഘടിപ്പിക്കുന്ന എ എഫ് സി കപ്പിന്റെ ഫൈനല്‍മത്സരം നാളെ വൈകിട്ട് ഖത്തര്‍ സ്പോര്‍ട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കരുത്തരായ ഇറാഖ് എയര്‍ഫോഴ്സ് ടീമിനെ ഫൈനലില്‍ നേരിടുന്ന ബംഗ്ലൂരു എഫ് സി ടീം ആത്മവിശ്വസത്തോടെ തന്നെയാണ് കളത്തിലിറങ്ങുന്നത്. എ എഫ് സി കപ്പില്‍ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യന്‍ ടീം എന്ന ഖ്യാതിയുമായി ദോഹയിലെത്തിയ ബാംഗ്ലൂരു എഫ് സി ടീം തികഞ്ഞ പ്രതീക്ഷയിലാണെന്ന് ടീം ക്യാപ്റ്റന്‍ സുനില്‍ഛേത്രി മീഡിയാവണിനോട് പറഞ്ഞു.
ഫൈനലിന് മുന്നോടിയായി ദോഹയില്‍ രണ്ട് ദിവസത്തെ പരിശീലനമാണ് ടീമിനുള്ളത്. ഇന്നലെയും ഇന്നുമായി അബൂഹമൂറിലെ ക്യു എഫ് എ ടെക്നിക്കല്‍ ഗ്രൗണ്ടില്‍ ടീം പരിശീലനം നടത്തുന്നുണ്ട്. കരിയറിലെ മികച്ച പ്രകടനം കാഴ്ചവെക്കാനൊരുങ്ങിയാണ് ടീം ദോഹയിലെത്തിയതെന്ന് മലയാളിതാരങ്ങളായ സി കെ വിനീതും റിനു ആന്റോയും പറഞ്ഞു.
സുപ്രിം കമ്മിറ്റിക്കുവേണ്ടി ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഖത്തര്‍ കമ്മ്യൂണിറ്റി ഫുട്ബോളില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമും ബംഗ്ലൂരു എഫ് സി ടീമിനെ കാണാന്‍ ഗ്രൌണ്ടിലെത്തി. ഖത്തറിലെ കര്‍ണാടക അസോസിയേഷനുകളുടെ പ്രതിനിധികളും ടീമിന് പിന്തുണ അറിയിച്ച് പരിശീലന മൈതാനിയിലെത്തിയിരുന്നു.