Gulf
ഹാജിമാര്‍ക്ക് വഴികാട്ടിയായി മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ഹാജിമാര്‍ക്ക് വഴികാട്ടിയായി മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍
Gulf

ഹാജിമാര്‍ക്ക് വഴികാട്ടിയായി മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍

Alwyn
|
15 March 2017 7:26 PM GMT

ഹജ്ജ് നിര്‍വഹിക്കാനെത്തിയ ലക്ഷക്കണക്കിന് തീര്‍ഥാട‌കര്‍ക്ക് വഴികാട്ടിയും സഹായമെത്തിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ മിനായില്‍ സജീവമായിരുന്നു മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍

ഹജ്ജ് നിര്‍വഹിക്കാനെത്തിയ ലക്ഷക്കണക്കിന് തീര്‍ഥാട‌കര്‍ക്ക് വഴികാട്ടിയും സഹായമെത്തിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ മിനായില്‍ സജീവമായിരുന്നു മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍. മലയാളി തീര്‍ഥാടകരുടെ ഹജ്ജ് കര്‍മങ്ങള്‍ എളുപ്പമാക്കുന്നതില്‍ അധികൃതര്‍ക്കൊപ്പം വളണ്ടിയര്‍മാര്‍ക്കും വലിയ പങ്കുണ്ട്. ഹജ്ജ് അവസാനിച്ചെങ്കിലും മക്കയിലും മദീനയിലും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം തുടരും.

ഇന്ത്യന്‍ തീര്‍ഥാടകര്‍ സൌദിയിലെത്തിയത് മുതല്‍ മലയാളി വണ്ടിയര്‍മാര്‍ രംഗത്തുണ്ടായിരുന്നെങ്കിലും ഹജ്ജ് ദിനങ്ങളിലാണ് സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അറഫാദിനം വൈകുന്നേരത്തോടെ അയ്യായിരത്തോളം മലയാളി വളണ്ട‌യര്‍മാരാണ് സൌദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മിനായിലെത്തിയത്. കഴിഞ്ഞ നാല് ദിനങ്ങളില്‍ വ്യത്യസ്തമാര്‍ന്ന സേവനങ്ങളാണ് ഇവര്‍ നിര്‍വഹിച്ചത്. പ്രായമായവരെയും രോഗികളെയും വീല്‍ചെയറുകളില്‍ ജംറകളിലെത്തിക്കുക, അടിയന്തര വൈദ്യ സഹായം നല്‍കുക, വഴി തെറ്റിയ ഹാജിമാര്‍ക്ക് വഴി കാണിക്കുക തുടങ്ങി ഹാജിമാര്‍ക്ക് വേണ്ട വിവിധ സേവനങ്ങളാണ് ഇവര്‍ നിര്‍വഹിച്ചത്.

ഹാജിമാര്‍ക്കുള്ള കഞ്ഞി വിതരണമായിരുന്നു മറ്റൊരു പ്രധാന പ്രവര്‍ത്തനം. ഒരു ലക്ഷത്തിലധികം പാക്കറ്റ് കഞ്ഞിയാണ് മിനായില്‍ വിവിധ സംഘടനകള്‍ വിതരണം ചെയ്തത്. അതോ‌ടൊപ്പം വിവിധ ചാരിറ്റബള്‍ സംഘടനകളുടെ സഹകരണത്തോടെ ഹാജിമാര്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. ഇന്ത്യന്‍ ഹാജിമാര്‍ മക്കയില്‍ നിന്നും മടങ്ങുന്നതുവരെ മക്കയിലെ വളണ്ടിയര്‍മാര്‍ സേവന രംഗത്തുണ്ടാകും. ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം , മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം, തനിമ, കെഎംസിസി , ആര്‍എസ്‍സി, വിഖായ, ഫ്ര‌ട്ടേണിറ്റി ഫോറം എന്നീ സംഘടനകളും കൂട്ടായ്മകളുമാണ് വളണ്ടിയര്‍ സേവന രംഗത്തുണ്ടായിരുന്നത്.

Similar Posts