ലോകകപ്പ് ഫുട്ബോള്‍: യോഗ്യതാ മത്സരത്തില്‍ ഖത്തര്‍ ചൈനയെ നേരിടും
|ഇതുവരെ നടന്ന ഏഴ് മല്‍സരങ്ങളിലും വിജയിച്ച ഖത്തര്‍ ശുഭപ്രതീക്ഷയിലാണ് അവസാന മത്സരത്തിനിറങ്ങുന്നത്.
2018 റഷ്യന്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് സിയില്‍ രണ്ടാംറൗണ്ടില്‍ ഖത്തര്‍ ചൈനയെ നേരിടും. ഇതുവരെ നടന്ന ഏഴ് മല്‍സരങ്ങളിലും വിജയിച്ച ഖത്തര്‍ ശുഭപ്രതീക്ഷയിലാണ് അവസാന മത്സരത്തിനിറങ്ങുന്നത്.
ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഗ്രൂപ്പ് സിയില്‍ രണ്ടാം റൗണ്ട് ചൈനീസ് നഗരമായ സിയാങ്ങിലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയ ഖത്തര്‍ മുന്നേറ്റം തുടരുകയാണ്. ഞയാറാഴ്ച ചൈനയിലെത്തിയ ഖത്തര്‍ ടീം, കോച്ച് ഡാനിയല്‍ കരീനോയുടെ കീഴില്‍ പരിശീലനം തുടങ്ങി. സിയാങ്ങിലെ ഷാന്‍ക്സി പ്രോവിന്‍സ് സ്റ്റേഡിയത്തിലാണ് ടീം പരിശീലനത്തിനിറങ്ങിയത്.
മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിലും വിജയം തന്നെയാണ് ഖത്തര്‍ ലക്ഷ്യമിടുന്നതെന്ന് കോച്ച് ഡാനിയല്‍ കരീനോ പറഞ്ഞു. ഏപ്രില്‍ 12ന് ആരംഭിക്കുന്ന ലോകകപ്പ് മൂന്നാം റൗണ്ട് മത്സരത്തില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ വിജയം ഖത്തറിനെ പ്രാപ്തമാക്കും. ചൈനക്കും ഈ മത്സരം നിര്‍ണായകമാണ്. ചൈനയും ഖത്തറും തമ്മില്‍ കഴിഞ്ഞ ഒക്ടോബറില്‍ ദോഹയില്‍ നടന്ന ആദ്യ റൗണ്ട് മത്സരത്തില്‍ 1-0 എന്ന സ്കോറിനായിരുന്നു ഖത്തറിന്‍റെ വിജയം.