Gulf
ഗ്യാലക്സി 7 ഖത്തറിലെ  വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശംഗ്യാലക്സി 7 ഖത്തറിലെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം
Gulf

ഗ്യാലക്സി 7 ഖത്തറിലെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം

Sithara
|
15 April 2017 12:09 PM GMT

ബാറ്ററിയുമായി ബന്ധപ്പെട്ട് വന്ന പരാതി പരിശോധിച്ചതിന് ശേഷമാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്

സാംസങ്ങ് കമ്പനിയുടെ ഗ്യാലക്സി 7 വിപണിയില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കാന്‍ ഖത്തര്‍ സാമ്പത്തിക ധനകാര്യ വകുപ്പ് കമ്പനിക്ക് നിര്‍ദേശം നല്‍കി. ഇതിനു പുറമെ ഖത്തര്‍ എയര്‍വേഴ്സ് വിമാനത്തില്‍ ഗാലക്സി-7 ഉപയോഗിക്കുന്നതിനും ലഗേജില്‍ കൊണ്ടുപോകുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ബാറ്ററിയുമായി ബന്ധപ്പെട്ട് വന്ന പരാതി പരിശോധിച്ചതിന് ശേഷമാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഗ്യാലക്സി-7 ഫോണ്‍ ബാറ്ററിക്ക് പ്രശ്നമുള്ളതായി കമ്പനിയും സ്ഥിരീകരിച്ചു. ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുകയോ പകരം മറ്റു ഫോണുകള്‍ നല്‍കുകയോ ചെയ്യണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

Related Tags :
Similar Posts